അഭിനയത്തില്‍ തിളങ്ങാന്‍ റിമ കല്ലിങ്കല്‍; ബിരിയാണിക്ക് ശേഷം 'തിയേറ്ററു'മായി സജിന്‍ ബാബു; ടീസര്‍ പുറത്ത്

ചിത്രത്തിലെ പ്രകടനത്തിന് റിമ കല്ലിങ്കല്‍ മികച്ച നടിയ്ക്കുള്ള ഫിലിം ക്രിട്ടിക്‌സ് പുരസ്‌കാരം നേടിയിരുന്നു

dot image

ദേശീയ പുരസ്‌കാരം നേടിയ ബിരിയാണിക്ക് ശേഷം സജിന്‍ ബാബു രചനയും സംവിധാനവും നിര്‍വഹിക്കുന്ന ഏറ്റവും പുതിയ ചിത്രമായ 'തിയേറ്റര്‍: ദി മിത്ത് ഓഫ് റിയാലിറ്റി'യുടെ അനൗണ്‍സ്‌മെന്റ് ടീസര്‍ പുറത്ത്. കാന്‍സ് ഫിലിം ഫെസ്റ്റിവല്‍ മാര്‍ഷെ ഡു ഫിലിമില്‍ ട്രെയിലര്‍ പ്രഖ്യാപനം അറിയിച്ചുകൊണ്ടുള്ള ടീസര്‍ അനോണ്‍സ്‌മെന്റ് പുറത്തിറങ്ങി.

ചിത്രത്തിലെ പ്രകടനത്തിന് റിമ കല്ലിങ്കല്‍ മികച്ച നടിയ്ക്കുള്ള ഫിലിം ക്രിട്ടിക്‌സ് പുരസ്‌കാരം നേടിയിരുന്നു. സരസ ബാലുശ്ശേരിയും ചിത്രത്തില്‍ പ്രധാന വേഷത്തിലെത്തുന്നുണ്ട്. മറഞ്ഞുപോകുന്ന ആചാരങ്ങളും സ്ത്രീമൂല്യങ്ങളും വിശ്വാസവും മിത്തും യാഥാര്‍ഥ്യവും തമ്മിലുള്ള വ്യത്യാസങ്ങളുമെല്ലാം തിയേറ്റര്‍ പറയുമെന്ന സൂചനയാണ് ടീസര്‍ നല്‍കുന്നത്. ഇന്നത്തെലോകത്ത് മനുഷ്യര്‍ സ്വന്തം വിശ്വാസങ്ങള്‍ക്കും ആവശ്യങ്ങള്‍ക്കും അനുസരിച്ചു യാഥാര്‍ത്ഥ്യങ്ങളെ സ്വയം വ്യാഖ്യാനിക്കുന്നതാണ് ചിത്രത്തിന്റെ പ്രമേയമെന്ന് അണിയറ പ്രവര്‍ത്തകര്‍ പറയുന്നു.

അഞ്ജന ടാക്കീസിന്റെ ബാനറില്‍ അഞ്ജന ഫിലിപ്പും ഫിലിപ്പ് സക്കറിയയും ചേര്‍ന്നാണ് ഈ ചിത്രം നിര്‍മ്മിച്ചിരിക്കുന്നത്. സന്തോഷ് കോട്ടായി ചിത്രത്തിന്റെ സഹനിര്‍മാതാവ്. റിമ കല്ലിങ്കല്‍, സരസ ബാലുശ്ശേരി എന്നിവരെ കൂടാതെ, ഡൈന്‍ ഡേവിസ്, പ്രമോദ് വെളിയനാട്, കൃഷ്ണന്‍ ബാലകൃഷ്ണന്‍, മേഘ രാജന്‍, ആന്‍ സലിം, ബാലാജി ശര്‍മ, ഡി. രഘൂത്തമന്‍, അഖില്‍ കവലയൂര്‍, അപര്‍ണ സെന്‍, ലക്ഷ്മി പത്മ, മീന രാജന്‍, ആര്‍ ജെ അഞ്ജലി, മീനാക്ഷി രവീന്ദ്രന്‍, അശ്വതി, അരുണ്‍ സോള്‍, രതീഷ് രോഹിണി തുടങ്ങിവരാണ് മറ്റ് പ്രധാന വേഷങ്ങളില്‍ അണിനിരക്കുന്നത്.

ചിത്രത്തിന്റെ ഛായാഗ്രഹണം നിര്‍വ്വഹിച്ചിരിക്കുന്നത് ശ്യാമപ്രകാശ് എം.എസ്, എഡിറ്റിംഗ് അപ്പു ഭട്ടത്തിരിയും സംഗീത സംവിധാനം നിര്‍വ്വഹിച്ചിരിക്കുന്നത് സെയ്ദ് അബാസുമാണ്. ഗായത്രി കിഷോറാണ് ചിത്തത്തിന്റെ വസ്ത്രാലങ്കാരം കൈകാര്യം ചെയ്തിരിക്കുന്നത്. പ്രൊസ്റ്റെറ്റിക് & മേക്കപ്പ് സെതു ശിവനന്ദന്‍ & അഷ് അഷ്റഫ്, സിങ്ക് സൗണ്ട് ഹരികുമാര്‍ മാധവന്‍ നായര്‍, സൌണ്ട് മിക്‌സിംഗ് ജോബിന്‍ രാജ്, സൗണ്ട് ഡിസൈന്‍ സജിന്‍ ബാബുവും ജുബിന്‍ രാജും ചേര്‍ന്നാണ്. അജിത് സാഗര്‍ എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസറും സുബാഷ് സണ്ണി ലൈന്‍ പ്രൊഡ്യൂസറുമാണ്. മാര്‍ക്കറ്റിംഗും കമ്യൂണിക്കേഷനും കൈകാര്യം ചെയ്യുന്നത് ഡോ.സംഗീത ജനചന്ദ്രനാണ് (സ്റ്റോറീസ് സോഷ്യല്‍).

Content Highlights: Rima Kallingal - Sajin Babu movie Theatre - The Myth of Reality Teaser out

dot image
To advertise here,contact us
dot image