മലയാളത്തിന്റെ മോഹൻലാൽ എന്ന് വെറുതെ പറയുന്നതല്ല; ഓവർസീസിൽ ചരിത്രനേട്ടം കുറിച്ച് 'എമ്പുരാൻ'

പ്രേമലുവിന്റെ ആഗോള ലൈഫ് ടൈം കളക്ഷനാണ് വിദേശത്ത് മാത്രം എമ്പുരാൻ മറികടന്നിരിക്കുന്നത്

dot image

മലയാള സിനിമാ കളക്ഷനിലെ സര്‍വകാല റെക്കോര്‍ഡുമായാണ് മോഹൻലാൽ നായകനായ എമ്പുരാൻ തിയേറ്റർ വിട്ടത്. 325 കോടിയാണ് ചിത്രം ആഗോള ബിസിനസിലൂടെ നേടിയത്. മികച്ച പ്രതികരണം നേടിയ സിനിമയുടെ മേക്കിങ്ങിന് നിരവധി കയ്യടികളാണ് ലഭിച്ചത്. ഇപ്പോഴിതാ സിനിമയുടെ ഓവർസീസ് കളക്ഷൻ റിപ്പോർട്ടുകളാണ് പുറത്തുവരുന്നത്.

144.8 കോടിയാണ് എമ്പുരാൻ വിദേശ മാർക്കറ്റുകളിൽ നിന്നും നേടിയതെന്നാണ് കണക്കുകൾ സൂചിപ്പിക്കുന്നത്. മഞ്ഞുമ്മല്‍ ബോയ്സിനെ വീഴ്ത്തി മോഹൻലാല്‍ ചിത്രം വിദേശത്തും ഒന്നാമതെത്തിയിരുന്നു. പ്രേമലുവിന്റെ ആഗോള ലൈഫ് ടൈം കളക്ഷനാണ് വിദേശത്ത് നിന്ന് മാത്രം എമ്പുരാൻ മറികടന്നിരിക്കുന്നത്. ഇതോടെ വിദേശ മാർക്കറ്റിൽ നിന്നും 100 കോടിക്ക് മുകളിൽ നേടുന്ന ആദ്യ മലയാള സിനിമയായി എമ്പുരാൻ മാറി. ഏപ്രില്‍ 24 ന് ജിയോ ഹോട്ട്സ്റ്റാറിലൂടെ ആയിരുന്നു ചിത്രത്തിന്‍റെ ഒടിടി റിലീസ്. ഇന്ത്യയില്‍ ഒടിടിയില്‍ കഴിഞ്ഞ ഒരു വാരം ഏറ്റവും കാണികളെ നേടിയ അഞ്ച് സിനിമകളുടെ പട്ടികയില്‍ മൂന്നാം സ്ഥാനത്ത് ഇടം പിടിച്ചിരിക്കുകയാണ് എമ്പുരാന്‍. പ്രമുഖ മീഡിയ കണ്‍സള്‍ട്ടിംഗ് സ്ഥാപനമായ ഓര്‍മാക്സ് മീഡിയ പുറത്തിറക്കിയ ലിസ്റ്റിലാണ് എമ്പുരാന്റെ ഈ നേട്ടം.

പൃഥ്വിരാജ് സംവിധാനം ചെയ്ത ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയത് മുരളി ഗോപിയാണ്. മോഹൻലാൽ, പൃഥ്വി എന്നിവരെ കൂടാതെ മഞ്ജു വാര്യര്‍, ടൊവിനോ തോമസ്, ഇന്ദ്രജിത് സുകുമാരന്‍, സുരാജ് വെഞ്ഞാറമൂട്, ജെറോം ഫ്ലിന്‍, ബൈജു, സായ്കുമാര്‍, ആന്‍ഡ്രിയ ടിവാടര്‍, അഭിമന്യു സിങ്, സാനിയ അയ്യപ്പന്‍ തുടങ്ങി വലിയ താരനിര തന്നെ എമ്പുരാനില്‍ അണിനിരന്നിരുന്നു.

Content Highlights: Empuraan crossed 100 crores from overseas

dot image
To advertise here,contact us
dot image