തണ്ടർബോൾട്ടിനെ വരെ മലർത്തി അടിച്ച് മോഹൻലാൽ…;യുഎഇയിൽ 'തുടരും' കാണാൻ തിരക്കേറുന്നു

സിനിമയുടെ ജനപ്രീതി കണക്കിലെടുത്ത് ഇനിയും ഉയരാനാണ് സാധ്യത

dot image

മോഹൻലാൽ-തരുൺ മൂർത്തി ചിത്രം 'തുടരും' മികച്ച പ്രതികരണത്തോടെ തിയേറ്ററിൽ പ്രദർശനം തുടരുകയാണ്. മലയാളത്തിനൊപ്പം തമിഴ്, തെലുങ്ക് പ്രേക്ഷകർക്കിടയിലും സിനിമയ്ക്ക് മികച്ച പ്രതികരണം ലഭിക്കുന്നുണ്ട്. ഇപ്പോഴിതാ യുഎഇയിൽ തണ്ടർബോൾട്ടിനെ മലർത്തി അടിച്ചിരിക്കുകയാണ് മോഹൻലാൽ. രണ്ടാഴ്ചയ്ക്കിടെ യുഎഇയിൽ തുടരും സിനിമയുടെ ടിക്കറ്റ് വില്പനയിൽ വൻ വർദ്ധനവാണ് രേഖപ്പെടുത്തിയിരിക്കുന്നത്.

രണ്ടാം വാരത്തിൽ 'തുടരും' 88,828 ടിക്കറ്റുകളാണ് യുഎഇയിൽ വിറ്റത്. ആദ്യ ആഴ്ചയിൽ 73,765 ടിക്കറ്റുകൾ വിറ്റ് റെക്കോർഡിട്ട തണ്ടർ ബോൾട്ടിനെയാണ് മോഹൻലാലിന്റെ തുടരും മറികടന്നിരിക്കുന്നത്. സിനിമയുടെ ജനപ്രീതി കണക്കിലെടുത്ത് ഇത് ഇനിയും ഉയരാനാണ് സാധ്യത. ഏപ്രിൽ 25നാണ് തുടരും തിയേറ്ററുകളിലെത്തിയത്. ആദ്യദിനത്തിൽ മാത്രം ചിത്രം ആഗോളതലത്തിൽ 17 കോടിയിലധികം രൂപ നേടി. മൂന്ന് ദിവസം കൊണ്ട് ചിത്രം 69 കോടിയിലധികം രൂപ കളക്ട് ചെയ്യുകയുമുണ്ടായി. ആറുദിവസം കൊണ്ട് ആഗോളതലത്തിൽ 100 കോടി ക്ലബിൽ കയറിയ ചിത്രം ജൈത്രയാത്ര തുടരുകയാണ്.

സിനിമയിൽ ഒരു ടാക്സി ഡ്രൈവറുടെ വേഷത്തിലാണ് മോഹൻലാൽ എത്തുന്നത്. നടന്റെ പ്രകടനത്തിന് മികച്ച പ്രതികരണമാണ് ലഭിക്കുന്നത്. ആക്ഷൻ രംഗങ്ങളിലെ മോഹൻലാലിൻറെ പ്രകടനത്തിന് തിയേറ്ററുകളിൽ വലിയ കയ്യടി തന്നെ കിട്ടുന്നുണ്ട്. സിനിമയിലെ പ്രധാന വില്ലൻ കഥാപാത്രത്തെ അവതരിപ്പിച്ച പ്രകാശ് വർമ്മയുടെ പ്രകടനത്തിനും വലിയ സ്വീകാര്യത ലഭിക്കുന്നുണ്ട്.

Content Highlights:  Thunderbolt's record in the UAE will continue to be surpassed

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us