'വീക്കിലി സ്റ്റാർ' ബേസിൽ ഞങ്ങൾ നായികമാർക്ക് ഒരു ബുദ്ധിമുട്ടാകും'; അവാർഡ് വേദിയിൽ ചിരിപ്പിച്ച് കീർത്തി സുരേഷ്

'തൊട്ടതെല്ലാം പൊന്നാക്കുന്ന ആളാണ് ബേസിൽ'

dot image

നടനും സംവിധായകനുമായ ബേസിൽ ജോസഫിനെ അഭിനന്ദിച്ച് നടി കീർത്തി സുരേഷ്. ജെഎഫ്ഡബ്ല്യു മൂവി അവാർഡ്‌സ് വേദിയിൽ വെച്ചാണ് ബേസിലിനെ അഭിനന്ദിച്ച് നടി സംസാരിച്ചത്. അഭിനയത്തിലായാലും സംവിധാനത്തിലായാലും തൊട്ടതെല്ലാം പൊന്നാക്കുന്ന താരമാണ് ബേസിൽ എന്ന് കീര്‍ത്തി സുരേഷ് പറഞ്ഞു.

'തൊട്ടതെല്ലാം പൊന്നാക്കുന്ന ആളാണ് ബേസിൽ. അഭിനയത്തിലായാലും സംവിധാനത്തിലായാലും അത് കാണാം. പിന്നെ എനിക്ക് ഒരു കാര്യം പറയാനുള്ളത് ഇങ്ങനെ ഓരോ ആഴ്ചയും ഓരോ സിനിമയുമായി വന്നാൽ ഞങ്ങൾ നായികമാർക്ക് ജീവിക്കാൻ ബുദ്ധിമുട്ടാകും. വീക്കിലി സ്റ്റാറാണ് ബേസിൽ. എല്ലാ ആഴ്ചയും ഓരോ സിനിമ കാണും. ഇതൊരു തമാശയായി പറഞ്ഞതാണ്.

നടനായും സംവിധായകനായും ബേസിൽ നേടിയിട്ടുള്ള എല്ലാ വിജയങ്ങൾക്കും അഭിനന്ദനങ്ങൾ. ബേസിൽ അഭിനയിച്ചതിൽ എനിക്ക് ഏറെ ഇഷ്ടപ്പെട്ട ചിത്രം ഗുരുവായൂരമ്പലനടയിൽ ആണ്. സംവിധാനം ചെയ്തതിൽ മിന്നൽ മുരളിയും,' കീർത്തി സുരേഷ് പറഞ്ഞു.

മാൻ ഓഫ് ദ ഇയർ പുരസ്‌കാരമാണ് ജെഎഫ്ഡബ്ല്യു വേദിയിൽ ബേസിൽ ഏറ്റുവാങ്ങിയത്. നുണക്കുഴി, സൂക്ഷ്മദർശിനി, ഗുരുവായൂരമ്പലനടയിൽ തുടങ്ങി 2024ൽ തിയേറ്ററുകളിലെത്തിയ വിവിധ ചിത്രങ്ങളിലെ പ്രകടനങ്ങളാണ് ബേസിലിനെ പുരസ്‌കാരത്തിന് അർഹനാക്കിയത്.

അതേസമയം, ബേസിൽ നായകനായി ഒടുവിൽ പുറത്തെത്തിയ ചിത്രം മരണമാസ് ആണ്. സിജു സണ്ണിയുടെ തിരക്കഥയിൽ ശിവപ്രസാദ് സംവിധാനം ചെയ് ത ചിത്രത്തിൽ ലൂക്ക് എന്ന കഥാപാത്രമായാണ് ബേസിൽ എത്തിയത്. ടൊവിനോ തോമസ് നിർമിച്ച ചിത്രത്തിന് മികച്ച പ്രതികരണമാണ് ലഭിച്ചത്. ഡാർക്ക് ഹ്യൂമർ ഴോണറിലെത്തുന്ന ചിത്രത്തിലെ ബേസിലിന്റെ ഗെറ്റപ്പും പെര്‍ഫോമന്‍സും ശ്രദ്ധ നേടിയിരുന്നു.

കുഞ്ഞിരാമായണം, ഗോദ, മിന്നൽ മുരളി എന്നീ ചിത്രങ്ങൾക്ക് ശേഷം ബേസിൽ സംവിധാനം ചെയ്യുന്ന ചിത്രത്തിനായി ആകാംക്ഷാപൂർവ്വം കാത്തിരിക്കുകയാണ് സിനിമാപ്രേക്ഷകർ. അഭിനയത്തിൽ നിന്നും ചെറിയ ഇടവേളയെടുക്കുമെന്നും ഈ വർഷം തന്നെ സംവിധാനം ചെയ്യുന്ന ചിത്രത്തിനായുള്ള തയ്യാറെടുപ്പുകൾ ആരംഭിക്കുമെന്നും ബേസിൽ റിപ്പോർട്ടറിന് നൽകിയ അഭിമുഖത്തിൽ പറഞ്ഞിരുന്നു.

Content Highlights: Keerthy Suresh congratulates Basil with a funny note at JFW Awards

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us