കോളിവുഡിൽ നിന്ന് അടുത്ത കളിക്കാരനെത്തി; ഐ ആം ഗെയിമിൽ മിഷ്‌കിന് പുറമെ കതിരും

മാരി സെൽവരാജ് ചിത്രം പരിയേറും പെരുമാളിലൂടെ ശ്രദ്ധേയനായ നടനാണ് കതിർ.

dot image

ദുൽഖർ സൽമാൻ-നഹാസ് ഹിയ്യാത്ത് ചിത്രം ഐ ആം ഗെയിമിൽ കോളിവുഡ് നടൻ കതിരും ഭാഗമാകുന്നു. സിനിമയുടെ അണിയറപ്രവർത്തകർ തന്നെയാണ് ഇക്കാര്യം സമൂഹ മാധ്യമങ്ങളിലൂടെ അറിയിച്ചത്. മാരി സെൽവരാജ് ചിത്രം പരിയേറും പെരുമാളിലൂടെ ശ്രദ്ധേയനായ നടനാണ് കതിർ. ഇതിന് പുറമെ വിക്രം വേദ, വിജയ് ചിത്രം ബിഗിൽ തുടങ്ങിയവയിലും നടൻ ശ്രദ്ധേയമായ കഥാപാത്രങ്ങളെ അവതരിപ്പിച്ചിട്ടുണ്ട്.

കഴിഞ്ഞ ദിവസം തമിഴ് സംവിധായകനും നടനും മിഷ്‌കിനും ഐ ആം ഗെയിമിന്റെ ഭാഗമാകുന്നതായി അണിയറപ്രവർത്തകർ അറിയിച്ചിരുന്നു. മിഷ്കിൻ അഭിനയിക്കുന്ന ആദ്യത്തെ മലയാള ചിത്രം കൂടിയാണിത്. ഇതിന് പുറമെ നടൻ ആന്റണി വർഗീസും സിനിമയുടെ ഭാഗമാകുന്നുണ്ട്. സിനിമയിൽ ഭാഗമാകുന്ന മറ്റു താരങ്ങൾ ആരൊക്കെ എന്നറിയാൻ കാത്തിരിക്കുകയാണ് ആരാധകർ.

അതേസമയം സിനിമയുടെ ചിത്രീകരണം ഇന്ന് ആരംഭിച്ചു. തിരുവനന്തപുരത്ത് നടന്ന പൂജ ചടങ്ങുകളോടെയാണ് ചിത്രം ആരംഭിച്ചത്. വേഫെറർ ഫിലിംസിന്റെ ബാനറിൽ ദുൽഖർ സൽമാൻ ആണ് ചിത്രത്തിന്റെ നിർമ്മാണം. ചിത്രത്തിൽ ദുൽഖർ സൽമാനൊപ്പം പ്രധാന വേഷങ്ങൾ ചെയ്യുന്ന ആന്റണി വർഗീസ്, മിഷ്കിൻ എന്നിവരും പൂജ ചടങ്ങിൽ സന്നിഹിതരായിരുന്നു.

ഛായാഗ്രഹണം- ജിംഷി ഖാലിദ്, സംഗീതം- ജേക്സ് ബിജോയ്, എഡിറ്റിംഗ്- ചമൻ ചാക്കോ, പ്രൊഡക്ഷൻ ഡിസൈനർ- അജയൻ ചാലിശ്ശേരി, മേക്കപ്പ് - റോണക്സ് സേവ്യർ. കോസ്റ്റ്യൂം- മഷർ ഹംസ, പ്രൊഡക്ഷൻ കൺട്രോളർ- ദീപക് പരമേശ്വരൻ, അസോസിയേറ്റ് ഡയറക്ടർ- രോഹിത് ചന്ദ്രശേഖർ. ഗാനരചന- മനു മഞ്ജിത്ത്, വിനായക് ശശികുമാർ, പോസ്റ്റർ ഡിസൈൻ- ടെൻ പോയിന്റ്, സൗണ്ട് ഡിസൈൻ- സിങ്ക് സിനിമ, സൗണ്ട് മിക്സ് - കണ്ണൻ ഗണപത്, സ്റ്റിൽസ്- എസ് ബി കെ, പിആർഒ- ശബരി.

Content Highlights: Tamil actor Kathir to be the part of I'm Game movie

dot image
To advertise here,contact us
dot image