ഫയർ ഇമോജികൾ വേണ്ട, തലൈവർ പടം സൂപ്പറാണ്; അനിരുദ്ധ് രവിചന്ദർ

'കൂലി മുഴുവൻ കണ്ടു. ഗംഭീരമാണ്, സൂപ്പർ ചിത്രം. ഞാന്‍ എക്സൈറ്റഡ് ആണ്'

dot image

രജനികാന്തിനെ നായകനാക്കി ലോകേഷ് കനകരാജ് ഒരുക്കുന്ന ചിത്രമാണ് കൂലി. ചിത്രത്തിന് മേൽ വലിയ പ്രതീക്ഷയാണ് ആരാധകർക്കുള്ളത്. സിനിമയ്ക്ക് സംഗീതം ഒരുക്കുന്നത് അനിരുദ്ധ് രവിചന്ദർ ആണ്. ഇപ്പോഴിതാ സിനിമയെക്കുറിച്ച് പറയുകയാണ് അനിരുദ്ധ്. ഫയർ ഇമോജി ഇടുന്നില്ലെന്നും സിനിമ അതിഗംഭീരമാണെന്നും മുഴുവൻ സിനിമ കണ്ടെന്നും അനിരുദ്ധ് പറയുന്നു.

അനിരുദ്ധ് എക്‌സിൽ ഇമോജി ഇട്ട സിനിമകളെല്ലാം വൻ ഹിറ്റായിരിക്കുമെന്നാണ് ആരാധകർ പറയുന്നത്. അതുകൊണ്ട് തന്നെ സിനിമയെക്കുറിച്ചുള്ള അനിരുദ്ധിന്റെ റിലീസിന് മുന്‍പുള്ള റിവ്യൂ പ്രേക്ഷക ശ്രദ്ധ നേടാറുമുണ്ട്. ഇപ്പോള്‍ പുതിയ അഭിമുഖത്തില്‍ കൂലി സിനിമയെ കുറിച്ച് അനിരുദ്ധ് പറഞ്ഞ കാര്യങ്ങളും വെെറലായിരിക്കുകയാണ്.

'ഈ വർഷം രണ്ട് ചിത്രങ്ങളാണ് തിയേറ്ററിൽ എത്താനിരിക്കുന്നത്. ഒന്ന് വിജയ് ദേവരകൊണ്ടയുടെ ചിത്രമാണ്. അതാണ് ആദ്യം വരുന്നത്. അതിന് ശേഷം കൂലി. ഈ രണ്ട് ചിത്രങ്ങളും മികച്ചു നിൽക്കുന്നതാണ്. ഫയർ ഇമോജി ഇടുന്നില്ല. ഇപ്പോൾ തന്നെ പറയാം. വിജയ്‌യുടെ സിനിമ ഞാൻ ഒരു അര മുക്കാൽ മണിക്കൂറോളം കണ്ടു, നല്ല സിനിമയാണ്. കൂലി ഞാൻ മുഴുവൻ കണ്ടു. ഗംഭീരമാണ് സൂപ്പർ ചിത്രം. എക്സൈറ്റഡ് ആണ്. അതൊരു വേറെ ഷേയ്ഡാണ്. ഇതാണ് എന്റെ ഈ വർഷത്തെ വർക്കുകൾ,' അനിരുദ്ധ് രവിചന്ദർ പറഞ്ഞു.

അതേസമയം ആഗസ്റ്റ് 14 ന് കൂലി ലോകമെമ്പാടുമുള്ള തിയേറ്ററുകളില്‍ എത്തും. ഗിരീഷ് ഗംഗാധരന്‍ കാമറ കൈകാര്യം ചെയ്യുന്ന ചിത്രത്തിന്റെ എഡിറ്റിംഗ് നിര്‍വഹിക്കുന്നത് ഫിലോമിന്‍ രാജ് ആണ്. സൺ പിക്‌ചേഴ്‌സിന്റെ ബാനറിൽ കലാനിധി മാരനാണ് കൂലിയുടെ നിർമ്മാണം. നാഗാർജുന അക്കിനേനി, ഉപേന്ദ്ര, സത്യരാജ്, സൗബിൻ ഷാഹിര്‍, ശ്രുതി ഹാസൻ , റീബ മോണിക്ക ജോൺ എന്നിവരാണ് ചിത്രത്തിൽ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.

Content Highlights: Anirudh Ravichander talks about Rajinikanth's coolie movie

dot image
To advertise here,contact us
dot image