
തെന്നിന്ത്യൻ സിനിമാപ്രേമികൾ ഒന്നടങ്കം കാത്തിരിക്കുകയാണ് സൂര്യ-ലോകേഷ് കനകരാജ് ടീമിന്റെ റോളക്സ് സ്റ്റാൻഡ് എലോൺ ചിത്രത്തിനായി. വിക്രം എന്ന സിനിമയിലെ ഏതാനും നിമിഷങ്ങൾ മാത്രം നീണ്ട് നിൽക്കുന്ന കാമിയോ വേഷം അത്രത്തോളം ഹൈപ്പാണ് പ്രേക്ഷകരിൽ ഉണ്ടാക്കിയത്. ഇപ്പോൾ ആ സിനിമയെക്കുറിച്ച് ലോകേഷ് പറഞ്ഞ വാക്കുകൾ ശ്രദ്ധ നേടുകയാണ്.
സൂര്യ നായകനായ പുതിയ ചിത്രം റെട്രോ കാണുന്നതിന് ലോകേഷും എത്തിയിരുന്നു. ഈ വേളയിൽ സംവിധായകനോട് സൂര്യയ്‌ക്കൊപ്പമുള്ള ചിത്രം ഉടൻ പ്രതീക്ഷിക്കാമോ എന്ന് മാധ്യമങ്ങൾ ചോദിച്ചു. ഇതിന് മറുപടിയായാണ് റോളക്‌സിന്റെ സ്റ്റാൻഡ് എലോൺ സിനിമ സംബന്ധിച്ച അപ്ഡേറ്റ് അദ്ദേഹം പങ്കുവെച്ചത്. 'റോളക്സ് വരുന്നുണ്ട്. എപ്പോൾ തുടങ്ങുമെന്ന് അറിയില്ല. എനിക്കും സൂര്യ സാറിനും വേറെ കമ്മിറ്റ്മെന്റ്സ് ഉണ്ട്. ഇപ്പോൾ കൈതി 2 ഉണ്ട്. അതെല്ലാം തീർന്ന ശേഷം ഉറപ്പായും റോളക്സ് ചെയ്യും,' എന്നായിരുന്നു ലോകേഷ് കനകരാജിന്റെ പ്രതികരണം.
Exclusive:- #LokeshKanagaraj about Rolex Movie With #Suriya 🔥 pic.twitter.com/nx6C97y8tj
— Aswin K (@AswinK33) May 1, 2025
ലോകേഷ് കനകരാജിന്റെ എൽസിയുവിലെ (ലോകേഷ് സിനിമാറ്റിക് യൂണിവേഴ്‌സ്) പ്രധാന വില്ലൻ കഥാപാത്രമാണ് റോളക്സ്. 2022 ൽ പുറത്തിറങ്ങിയ കമൽഹാസൻ ചിത്രം വിക്രമിലായിരുന്നു ഈ കഥാപാത്രത്തെ ആദ്യം അവതരിപ്പിച്ചത്. പിന്നീട് 2023 ൽ പുറത്തിറങ്ങിയ ലിയോ എന്ന ചിത്രത്തിലും ഈ കഥാപാത്രത്തിന്റെ റഫറൻസ് ഉണ്ടായിരുന്നു. കാർത്തിയെ നായകനാക്കി ഒരുങ്ങുന്ന കൈതിയുടെ രണ്ടാം ഭാഗത്തിൽ റോളക്സ് എത്തുമെന്നും സൂചനകളുണ്ട്.
അതേസമയം കൂലി എന്ന രജനികാന്ത് ചിത്രമാണ് ലോകേഷിന്റേതായി ഇനി റിലീസിന് ഒരുങ്ങുന്നത്. ആഗസ്റ്റ് 14 നാണ് ചിത്രം തിയേറ്ററുകളിലെത്തിയത്. സൺ പിക്‌ചേഴ്‌സിന്റെ ബാനറിൽ കലാനിധി മാരനാണ് കൂലിയുടെ നിർമ്മാണം. നാഗാർജുന അക്കിനേനി, ഉപേന്ദ്ര, സത്യരാജ്, സൗബിൻ ഷാഹിര്‍, ശ്രുതി ഹാസൻ , റീബ മോണിക്ക ജോൺ എന്നിവരാണ് ചിത്രത്തിൽ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. അനിരുദ്ധ് രവിചന്ദർ ആണ് കൂലിയുടെ സംഗീത സംവിധാനം.
Content Highlights: Lokesh Kanagaraj talks about Rolex movie