
May 18, 2025
03:25 AM
ഒരു മോഹൻലാൽ സിനിമ റിലീസ് ചെയ്യുമ്പോൾ തിരുത്തിക്കുറിക്കുന്നത് മലയാളത്തിലെ സകല റെക്കോർഡുകളുമാണ്. തുടരും എന്ന പുതിയ ചിത്രവും ആ പതിവ് തെറ്റിക്കുന്നില്ല. റിലീസ് ചെയ്തു ദിവസങ്ങൾ കഴിയുമ്പോൾ ചിത്രം ബോക്സ് ഓഫീസിൽ വലിയ കുതിപ്പാണ് നടത്തുന്നത്. ഇപ്പോഴിതാ മറ്റൊരു റെക്കോർഡ് കൂടി മോഹൻലാൽ സ്വന്തം പേരിലാക്കിയിരിക്കുകയാണ്.
ഒരു ദിവസം 20 കോടിയിലധികം ഗ്രോസ് കളക്ഷൻ നേടുന്ന സിനിമകളുടെ പട്ടികയിലാണ് തുടരും ഇടം പിടിച്ചിരിക്കുന്നത്. എട്ട് തവണയാണ് മോഹൻലാൽ ഈ നേട്ടം സ്വന്തം പേരിലാക്കിയിരിക്കുന്നത്. മാത്രമല്ല, ഇതുവരെ ഒരു ദിവസം 20 കോടിയ്ക്ക് മുകളില്‍ കളക്ഷന്‍ നേടിയിരിക്കുന്ന മലയാളചിത്രങ്ങളെല്ലാം മോഹന്‍ലാലിന്‍റേതുമാണ്. മലയാളത്തിലെ മറ്റൊരു അഭിനേതാവിനും ഈ നേട്ടം സ്വന്തമാക്കാനായിട്ടില്ല.
20.40 കോടി നേടി മരക്കാർ ആദ്യമായി മോഹൻലാലിനെ ഒരു ദിവസം 20 കോടിയിലധികം ഗ്രോസ് നേടുന്ന ലിസ്റ്റിൽ കൊണ്ടെത്തിച്ചു. തുടർന്നെത്തിയ എമ്പുരാനും ഇപ്പോൾ തുടരുമും ഈ നേട്ടം കൈവരിച്ചു. റിലീസ് ചെയ്തു തുടർച്ചയായി അഞ്ച് ദിവസങ്ങളിലാണ് എമ്പുരാൻ 20 കോടിയ്ക്ക് മുകളിൽ കളക്ഷൻ നേടിയത്. 68.20 കോടി ആയിരുന്നു എമ്പുരാന്റെ ആദ്യ ദിന ആഗോള കളക്ഷൻ.
അതേസമയം, ആദ്യ ദിനം 16 കോടിയോളം കളക്ഷൻ നേടിയ തുടരും പിന്നെയുള്ള ദിവസങ്ങളിൽ വലിയ കുതിപ്പാണ് നടത്തിയത്. രണ്ടാമത്തെയും മൂന്നാമത്തെയും ദിവസങ്ങളിൽ തുടരും നേടിയത് 25.9 , 26.15 കോടി രൂപയാണ്. ചിത്രം മൂന്ന് ദിവസം കൊണ്ട് 69 കോടിയിലധികം രൂപ നേടിയതായാണ് അണിയറപ്രവർത്തകർ സമൂഹ മാധ്യമങ്ങളിലൂടെ അറിയിച്ചിരിക്കുന്നത്. ഏപ്രിൽ 25 നാണ് തുടരും തിയേറ്ററുകളിലെത്തിയത്. . ജനപ്രീതി കണക്കിലെടുക്കുമ്പോള്‍ വരും ദിവസങ്ങളിൽ സിനിമ 100 കോടി കളക്ഷൻ മറികടക്കുമെന്നാണ് അനലിസ്റ്റുകളുടെ നിഗമനം.
Malayalam movies 20+ Crores single day gross collection —
— AB George (@AbGeorge_) April 28, 2025
Marakkar Day 1 - ₹20.40 Crores
Empuraan Day 1 - ₹68.20 Crores
Empuraan Day 2 - ₹34.5 Crores
Empuraan Day 3 - ₹35 Crores
Empuraan Day 4 - ₹39.1 Crores
Empuraan Day 5 - ₹26.2 Crores#Thudarum Day 2 - ₹25.9 Crores… pic.twitter.com/Sc8pT5S8Sy
ഫാമിലി ഡ്രാമ സ്വഭാവത്തിൽ ഒരുങ്ങുന്ന തുടരും എന്ന സിനിമയിൽ ഒരു ടാക്സി ഡ്രൈവറുടെ വേഷത്തിലാണ് മോഹൻലാൽ എത്തുന്നത്. നടന്റെ പ്രകടനത്തിന് മികച്ച പ്രതികരണമാണ് ലഭിക്കുന്നത്. ആക്ഷൻ രംഗങ്ങളിലെ മോഹൻലാലിൻറെ പ്രകടനത്തിന് തിയേറ്ററുകളിൽ വലിയ കയ്യടി തന്നെ കിട്ടുന്നുണ്ട്. സിനിമയിലെ പ്രധാന വില്ലൻ കഥാപാത്രത്തെ അവതരിപ്പിച്ച പ്രകാശ് വർമ്മയുടെ പ്രകടനത്തിനും വലിയ സ്വീകാര്യത ലഭിക്കുന്നുണ്ട്.
Content HIghlights: 20+ crores per day collection records set by Mohanlal