പേടിച്ചുവിറയ്ക്കാന്‍ ഒരുങ്ങിക്കോളൂ; ഷൂട്ടിങ് പൂര്‍ത്തിയാക്കി 'ഭ്രമയുഗം ടീമിന്റെ' പ്രണവ് മോഹന്‍ലാല്‍ ചിത്രം

കൊച്ചിയിലായിരുന്നു ഷൂട്ടിംഗ് ആരംഭിച്ചത്.

dot image

പ്രണവ് മോഹന്‍ലാലിനെ നായകനാക്കി രാഹുല്‍ സദാശിവന്‍ സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിന്റെ ഷൂട്ടിംഗ് പൂര്‍ത്തിയായി. മാര്‍ച്ച് അവസനോത്തോടെയായിരുന്നു ചിത്രത്തിന്റെ ചിത്രീകരണം ആരംഭിച്ചത്.

40 ദിവസത്തോളം നീണ്ട ഷൂട്ടിനൊടുവിലാണ് ചിത്രം പൂര്‍ത്തിയായിരിക്കുന്നത്. കൊച്ചിയിലായിരുന്നു ഷൂട്ടിംഗ് ആരംഭിച്ചത്. സിനിമയ്ക്ക് മറ്റ് ലൊക്കേഷനുകളുണ്ടായിരുന്നോ എന്നതില്‍ കൂടുതല്‍ വിവരങ്ങള്‍ പുറത്തുവന്നിട്ടില്ല.

ഭ്രമയുഗത്തിന്റെ നിര്‍മാതാക്കളായ വൈ നോട്ട് സ്റ്റുഡിയോസും നെറ്റ് ഷിഫ്റ്റ് സ്റ്റുഡിയോസും ചേര്‍ന്നാണ് സിനിമ നിര്‍മിക്കുന്നത്. ഷെഹ്നാദ് ജലാല്‍ ഛായാഗ്രഹണം നിര്‍വഹിക്കുന്ന സിനിമയുടെ എഡിറ്റിംഗ് കൈകാര്യം ചെയ്യുക ഷഫീക് മുഹമ്മദ് അലി ആണ്.

പ്രശസ്ത ആര്‍ട്ട് ഡയറക്റ്റര്‍ ആയ ജ്യോതിഷ് ശങ്കര്‍ ആണ് സിനിമയുടെ ആര്‍ട്ട് വര്‍ക്കുകള്‍ ഒരുക്കുന്നത്. ഹൊറര്‍ ത്രില്ലര്‍ ഴോണറിലൊരുങ്ങുന്ന ചിത്രത്തിന് ക്രിസ്റ്റോ സേവിയര്‍ ആണ് സിനിമയുടെ സംഗീതം സംവിധാനം നിര്‍വഹിക്കുന്നത്.

ഭ്രമയുഗം, ഭൂതകാലം എന്നീ സിനിമകള്‍ക്ക് ശേഷം രാഹുല്‍ സദാശിവന്‍ ഒരുക്കുന്ന ചിത്രം ഏത് ഴോണറിലുള്ള ഹൊററായിരിക്കും പറയുക എന്നറിയാന്‍ കാത്തിരിക്കുകയാണ് പ്രേക്ഷകര്‍. ഫീല്‍ ഗുഡ്, ആക്ഷന്‍ ഴോണറികളിലാണ് പ്രണവ് മോഹന്‍ലാല്‍ ഇതുവരെ അഭിനയിച്ചിട്ടുള്ളത്. നടന്റെ കരിയറിലെ വ്യത്യസ്തമായ ചിത്രവും പെര്‍ഫോമന്‍സുമായിരിക്കും ഇതെന്നാണ് സൂചനകള്‍.

എമ്പുരാനിലാണ് പ്രണവ് മോഹന്‍ലാല്‍ ഏറ്റവുമൊടുവില്‍ അഭിനയിച്ചത്. സ്റ്റീഫന്‍ നെടുമ്പള്ളിയുടെ ചെറുപ്പക്കാലമായിരുന്നു നടന്‍ സ്‌ക്രീനിലെത്തിച്ചത്. വളരെ കുറഞ്ഞ നിമിഷങ്ങള്‍ മാത്രമായിരുന്നു പ്രണവ് എമ്പുരാനിലുണ്ടായിരുന്നത്. ലൂസിഫര്‍ ഫ്രാഞ്ചൈസിയിലെ മൂന്നാം ഭാഗത്തിലായിരിക്കും പ്രണവിനെ കൂടുതലായി കാണാന്‍ കഴിയുക എന്നാണ് കരുതപ്പെടുന്നത്.

Content Highlights: Pranav Mohanlal - Rahul Sadasivan movie shoot completed

dot image
To advertise here,contact us
dot image