'സിമ്രാൻ പറഞ്ഞ താരം ജ്യോതിക അല്ല'; തെളിവുകൾ നിരത്തി ആരാധകർ

സിമ്രാനോടുള്ള തന്റെ ആദരവ് നടി പലയാവർത്തി വ്യക്തമാക്കിയിട്ടുള്ളതാണ് എന്നും ആരാധകർ പറയുന്നു

dot image

സഹപ്രവർത്തകയിൽ നിന്ന് നേരിടേണ്ടി വന്ന മോശം അനുഭവത്തെക്കുറിച്ച് പൊതുവേദിയില്‍ നടി സിമ്രാന്‍ തുറന്നു പറയുന്ന വീഡിയോ ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാണ്. സിനിമയില്‍ നല്ല പ്രകടനമായിരുന്നു, ആ റോളില്‍ താങ്കളെ പ്രതീക്ഷിച്ചില്ല എന്ന സന്ദേശത്തിന് സഹപ്രവർത്തക നൽകിയ മറുപടി 'ആന്‍റി റോള്‍ ചെയ്യുന്നതിനേക്കാള്‍ ഭേദമാണിത്' എന്നായിരുന്നു. ഈ മറുപടി തന്നെ വേദനിപ്പിച്ചുവെന്നാണ് സിമ്രാൻ പറഞ്ഞിരുന്നത്. ഇതിന് പിന്നാലെ ഈ സഹപ്രവർത്തക ആരെന്ന ചർച്ചകളും നടക്കുകയാണ്. സിമ്രാൻ പറയുന്ന സഹപ്രവർത്തക ജ്യോതികയാണെന്നാണ് ചിലർ സമൂഹ മാധ്യമങ്ങളിലൂടെ അഭിപ്രായപ്പെടുന്നത്.

എന്നാൽ ജ്യോതിക ഒരിക്കലും ഇങ്ങനെ പറയില്ല എന്നും സിമ്രാനോടുള്ള തന്റെ ആദരവ് നടി പലയാവർത്തി വ്യക്തമാക്കിയിട്ടുള്ളതാണ് എന്നും ആരാധകർ പറയുന്നു. ഇതിന് തെളിവായി ജ്യോതികയുടെ പല അഭിമുഖങ്ങളിൽ നിന്നുള്ള ക്ലിപ്പുകൾ ആരാധകർ പങ്കുവെക്കുന്നുണ്ട്. സിമ്രാൻ തന്റെ 'ഓൾ ടൈം ഫേവറിറ്റ്' താരമാണെന്നും നടി മികച്ച ഡാൻസറും പെർഫോമറാണെന്നും ജ്യോതിക പറയുന്നുണ്ട്. ഒരു അഭിമുഖത്തിൽ 'ചന്ദ്രമുഖി എന്ന സിനിമയിൽ ആരെ കാസ്റ്റ് ചെയ്യും' എന്ന ചോദ്യം വരുമ്പോൾ സിമ്രാൻ എന്നാണ് ജ്യോതിക മറുപടി നൽകുന്നതും. സിമ്രാനോടുള്ള താരത്തിന്റെ അടുപ്പമാണ് ഇത് വ്യക്തമാക്കുന്നത് എന്ന് ആരാധകർ പറയുന്നു.

കഴിഞ്ഞ ദിവസമായിരുന്നു സഹപ്രവർത്തകയിൽ നിന്ന് നേരിട്ട മോശം അനുഭവത്തെക്കുറിച്ച് സിമ്രാൻ തുറന്നുപറഞ്ഞത്. '30 വര്‍ഷമായി ഞാൻ സിനിമ മേഖലയില്‍ പ്രവർത്തിക്കുന്നു. അതിന് ദൈവത്തിന് നന്ദി. കഴിഞ്ഞ ദിവസം ഒരു സംഭവമുണ്ടായി, ഒരു സഹപ്രവര്‍ത്തകയ്ക്ക് ഞാന്‍ ഒരു സന്ദേശം അയച്ചു. അവര്‍ അഭിനയിച്ച ഒരു സിനിമയെക്കുറിച്ചായിരുന്നു അത്. ആ റോളില്‍ താങ്കളെ പ്രതീക്ഷിച്ചില്ല എന്നു പറഞ്ഞപ്പോള്‍ അവര്‍ തന്ന മറുപടി വളരെ മോശമായിരുന്നു. അങ്ങനെ ഒരു മറുപടി ഞാൻ പ്രതീക്ഷിച്ചില്ല,' എന്നായിരുന്നു സിമ്രാൻ പറഞ്ഞത്.

'ഒരു പ്രസ്കതിയും ഇല്ലാത്ത ‘ഡബ്ബാ’ റോളുകൾ ചെയ്യുന്നതിലും അഭിനയിക്കാതിരിക്കുന്നതിലും എത്രയോ നല്ലതാണ് അർഥവത്തായ ആന്റി റോളോ 25 വയസ്സുള്ള ഒരാളുടെ അമ്മയായോ അഭിനയിക്കുന്നത്. ചെയ്യുന്ന കാര്യങ്ങള്‍ ആത്മവിശ്വാസത്തോടെ ചെയ്യുക. ആണ്‍–പെണ്‍ വ്യത്യാസത്തെയൊന്നും ഞാന്‍ കാര്യമാക്കുന്നില്ല. എല്ലാവരും ഒരുപോലെയാണ്. സ്ത്രീയായിരിക്കുക എന്നത് വളരെ ശ്രമകരമാണ്. പക്ഷേ ഞാനെന്‍റെ സ്ത്രീത്വത്തെ വളരെയധികം ആസ്വദിക്കുന്നു. എന്നെ ചുറ്റിയുള്ള എല്ലാ പുരുഷൻമാരും ഭര്‍ത്താവ്, അച്ഛന്‍, സഹോദരന്‍, സഹപ്രവര്‍ത്തകര്‍ അങ്ങനെ എല്ലാവരാലും ഞാന്‍ സ്നേഹിക്കപ്പെടുന്നു. അവരെല്ലാം എനിക്ക് വേണ്ട ബഹുമാനം നല്‍കിയിട്ടുണ്ട്,' എന്നും സിമ്രാൻ വ്യക്തമാക്കി.

Content Highlights: Fans says that the actress mentioned by Simran is not Jyothika

dot image
To advertise here,contact us
dot image