ദൃശ്യം രജിനി സാര്‍ ചെയ്യണമെന്നായിരുന്നു ആഗ്രഹം, പക്ഷേ ആ വേഷത്തിന് രജനി കമലിനെ നിർബന്ധിച്ചു: ധനഞ്ജയന്‍

'ആരാധകര്‍ക്ക് ഇഷ്ടമാകില്ലെന്ന കാരണത്താല്‍ രജനികാന്ത് ഒഴിവാക്കിയ സിനിമയാണ് പാപനാസം'

ദൃശ്യം രജിനി സാര്‍ ചെയ്യണമെന്നായിരുന്നു ആഗ്രഹം, പക്ഷേ ആ വേഷത്തിന് രജനി കമലിനെ നിർബന്ധിച്ചു: ധനഞ്ജയന്‍
dot image

മോഹന്‍ലാലിനെ നായകനാക്കി ജീത്തു ജോസഫ് സംവിധാനം ചെയ്ത ചിത്രമാണ് ദൃശ്യം. 2013 ൽ റിലീസ് ചെയ്ത ചിത്രം സൂപ്പർ ഹിറ്റായിരുന്നു. മലയാളത്തിലെ ആദ്യ 50 കോടി ചിത്രമെന്ന നേട്ടം സ്വന്തമാക്കിയ ദൃശ്യം ചൈനീസ് ഉള്‍പ്പെടെ ആറ് ഭാഷകളിലേക്ക് റീമേക്ക് ചെയ്തിരുന്നു. ചിത്രം തമിഴില്‍ റീമേക്ക് ചെയ്തപ്പോള്‍ സംവിധായകനായെത്തിയത് ജീത്തു ജോസഫ് തന്നെയായിരുന്നു. മലയാളത്തില്‍ മോഹന്‍ലാല്‍ അവതരിപ്പിച്ച കഥാപാത്രം തമിഴിൽ കമല്‍ ഹാസനായിരുന്നു അവതരിപ്പിച്ചത്. പാപനാസം എന്ന പേരിലെത്തിയ ചിത്രം തമിഴിലും വലിയ വിജയമായി മാറി.

ഇപ്പോഴിതാ സിനിമയുടെ തമിഴ് റീമേക്കിൽ അഭിനയിക്കാൻ രജനികാന്തിനെ ആയിരുന്നു മനസിൽ കണ്ടതെന്ന് പറയുകയാണ് തമിഴിലെ മുന്‍നിര നിര്‍മാതാക്കളിലൊരാളായ ധനഞ്ജയന്‍. എന്നാല്‍ രജിനികാന്തിന് സിനിമ ചെയ്യാൻ താത്പര്യമുണ്ടായിരുന്നില്ല. സിനിമയിൽ ഒരു പൊലീസ് ഉദ്യോഗസ്ഥന്‍ ചവിട്ടുന്ന സീൻ ഉണ്ടെന്നും തന്നെ ഇതുപോലെ ചവിട്ടുന്നത് കണ്ടാല്‍ ആരാധകര്‍ സഹിക്കില്ലെന്നും പറഞ്ഞാണ് രജിനികാന്ത് ഈ ഓഫർ നിരസിച്ചത്. പകരം കമൽ ഹാസനെ സിനിമ ചെയ്യാന്‍ നിര്‍ബന്ധിച്ചത് രജിനികാന്തായിരുന്നെന്നും ഇദ്ദേഹം കൂട്ടിച്ചേർത്തു. വൗ തമിഴാ ചാനലിന് നൽകിയ അഭിമുഖത്തിലാണ് പ്രതികരണം.

‘ദൃശ്യം ഒറിജിനല്‍ വേര്‍ഷന്‍ കണ്ടപ്പോള്‍ എനിക്ക് ഒരുപാട് ഇഷ്ടമായി. ആ പടം തമിഴില്‍ രജിനി സാര്‍ ചെയ്താല്‍ നന്നായിരിക്കുമെന്ന് എനിക്ക് തോന്നി. പാപനസത്തിന്റെ പ്രൊഡ്യൂസര്‍ സുരേഷ് ബാലാജി എന്റെ സുഹൃത്താണ്. രജിനി സാറിനെ നിര്‍ബന്ധിക്കാന്‍ ഞാന്‍ സുരേഷിനോട് ആവശ്യപ്പെട്ടു. രണ്ട് ദിവസം കഴിഞ്ഞപ്പോള്‍ രജിനി സാറിന് ആ പടം ചെയ്യാന്‍ താത്പര്യമില്ലെന്ന് മറുപടി കിട്ടി.

ആ പടത്തില്‍ ഒരു സാധാരണ പൊലീസുകാരന്‍ നായകനെ ചവിട്ടുന്ന സീനുണ്ട്. അത് രജിനി സാറിന്റെ ആരാധകര്‍ക്ക് ഇഷ്ടമാകില്ലെന്ന് പറഞ്ഞു. പകരം കമല്‍ സാറിനോട് ചെയ്യാന്‍ ആവശ്യപ്പെട്ടത് രജിനി സാറായിരുന്നു. കമല്‍ സാറിന് വേണ്ടി എഴുതിയ കഥാപാത്രമാണെന്നായിരുന്നു രജിനി സാര്‍ പറഞ്ഞത്. ആരാധകര്‍ക്ക് ഇഷ്ടമാകില്ലെന്ന കാരണത്താല്‍ അദ്ദേഹം ഒഴിവാക്കിയ സിനിമയാണ് പാപനാസം,’ ധനഞ്ജയന്‍ പറഞ്ഞു.

Content Highlights:  Rajinikanth should have acted in the Tamil remake of Drishyam, says Dhananjayan

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us