'എനിക്ക് ഏറെ പ്രിയപ്പെട്ട, എന്റെ ആശിര്‍വാദ് കുടുംബം'; ചിത്രങ്ങള്‍ പങ്കുവെച്ച് മോഹന്‍ലാല്‍

നടൻ പങ്കുവെച്ച ചിത്രങ്ങളിലെ ആന്റണി പെരുമ്പാവൂരിനൊപ്പമുള്ള നിഴൽ ചിത്രം ആരാധകരുടെ ശ്രദ്ധപിടിച്ചുപറ്റിയിട്ടുണ്ട്

'എനിക്ക് ഏറെ പ്രിയപ്പെട്ട, എന്റെ ആശിര്‍വാദ് കുടുംബം'; ചിത്രങ്ങള്‍ പങ്കുവെച്ച് മോഹന്‍ലാല്‍
dot image

ആന്റണി പെരുമ്പാവൂരിന്റെ ഉടമസ്ഥതയിലുള്ള ആശീർവാദ് സിനിമാസ് നിർമാണക്കമ്പനി അടുത്തിടെയാണ് 25 -ാം വാർഷികം ആഘോഷമാക്കിയത്. മോഹൻലാൽ നായകനാകുന്ന എമ്പുരാൻ ചിത്രത്തിന്റെ ടീസർ ലോഞ്ചും ചടങ്ങിൽ നടന്നിരുന്നു. ഇപ്പോഴിതാ ആശിർവാദ് കുടുംബത്തിനൊപ്പമുള്ള ചിത്രങ്ങള്‍ പങ്കുവെച്ചിരിക്കുകയാണ് മോഹൻലാൽ.

'എനിക്ക് ഏറെ പ്രിയപ്പെട്ട, എന്റെ ആശിര്‍വാദ് കുടുംബം' എന്നാണ് സമൂഹ മാധ്യമങ്ങളിൽ പങ്കുവെച്ച ചിത്രങ്ങൾക്ക് മോഹൻലാൽ നൽകിയ അടിക്കുറിപ്പ്. നടൻ പങ്കുവെച്ച ചിത്രങ്ങളിലെ ആന്റണി പെരുമ്പാവൂരിനൊപ്പമുള്ള നിഴൽ ചിത്രം ആരാധകരുടെ ശ്രദ്ധപിടിച്ചുപറ്റിയിട്ടുണ്ട്.

2000 ല്‍ ആണ് ആന്റണി പെരുമ്പാവൂരിന്റെ ഉടമസ്ഥതയില്‍ ആശിര്‍വാദ് സിനിമാസ് എന്ന നിര്‍മാണ കമ്പനി സ്ഥാപിതമായത്. മോഹന്‍ലാലിനെ നായകനാക്കി ഇതുവരെ 30 ല്‍ അധികം സിനിമകളും നിര്‍മിച്ചു. നടന്‍ പൃഥിരാജ് സുകുമാരന്റെ സംവിധാനത്തില്‍ ഒരുങ്ങുന്ന ബിഗ്ബജറ്റ് ചിത്രം എമ്പുരാനാണ് ആശിര്‍വാദ് സിനിമാസിന്റെ തിയേറ്ററിൽ എത്താനിരിക്കുന്ന ചിത്രം.

സത്യൻ അന്തിക്കാട് സംവിധാനത്തിലെത്തുന്ന ഹൃദയപൂർവ്വം എന്ന ചിത്രവും ആശിർവാദിന്റെ ബാനറിലാണ് ഒരുങ്ങുന്നത്. ഹൃദയപൂർവ്വത്തിന്റെ ചിത്രീകരണം ഫെബ്രുവരി 10 ന് കൊച്ചിയിൽ ആരംഭിക്കും. മോഹൻലാൽ ഫെബ്രുവരി 14 ന് സിനിമയിൽ ജോയിൻ ചെയ്യുമെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.

Content Highlights:  Mohanlal shared a picture with the Ashirvad family

dot image
To advertise here,contact us
dot image