എ ആർ റഹ്‌മാന്റെ സംഗീതം, ആർ ജെ ബാലാജിയുടെ സംവിധാനം; സൂര്യ 45 ഒരുങ്ങുന്നു

സൂര്യയ്‌ക്കൊപ്പമുള്ള എ ആർ റഹ്മാന്റെ നാലാം ചിത്രമാണിത്.

എ ആർ റഹ്‌മാന്റെ സംഗീതം, ആർ ജെ ബാലാജിയുടെ സംവിധാനം; സൂര്യ 45 ഒരുങ്ങുന്നു
dot image

സൂര്യ നായകനാകുന്ന നാൽപ്പത്തി അഞ്ചാമത് ചിത്രം സൂര്യ 45 പ്രഖ്യാപിച്ചു. എൽ കെ ജി, മൂക്കുത്തി അമ്മൻ തുടങ്ങിയ ചിത്രങ്ങൾ സംവിധാനം ചെയ്ത ആർ ജെ ബാലാജിയാണ് ചിത്രത്തിന്റെ സംവിധാനം. എ ആർ റഹ്മാൻ ചിത്രത്തിന്റെ സംഗീതം നിർവ്വഹിക്കും. ആർ ജെ ബാലാജി റഹ്മാനോട് കഥ പറഞ്ഞതായും അത് ഇഷ്ടമായ റഹ്മാൻ പദ്ധതിയുടെ ഭാഗമാകാൻ സമ്മതിച്ചുവെന്നും നേരത്തെ റിപ്പോർട്ടുകൾ പുറത്തു വന്നിരുന്നു. ഇതിനു പിന്നാലെയാണ് ഔദ്യോഗിക പ്രഖ്യാപനവുമായി അണിയറപ്രവർത്തകർ എത്തിയിരിക്കുന്നത്.

സൂര്യയ്‌ക്കൊപ്പമുള്ള എ ആർ റഹ്മാന്റെ നാലാം ചിത്രമാണിത്. നേരത്തെ ആയുധ എഴുത്ത്, സില്ലുനു ഒരു കാതൽ, 24 എന്നീ സൂര്യ ചിത്രങ്ങൾക്ക് വേണ്ടിയാണ് അദ്ദേഹം സംഗീതം ഒരുക്കിയിട്ടുള്ളത്. ഡ്രീം വാര്യർ പിക്‌ചേഴ്‌സിന്റെ ബാനറിൽ എസ് ആർ പ്രകാശ്ബാബു, എസ് ആർ പ്രഭു എന്നിവരായിരിക്കും ചിത്രം നിർമിക്കുക. പുറത്തുവരുന്ന വാർത്തകൾ പ്രകാരം ചിത്രത്തിന്റെ പ്രീ പ്രൊഡക്ഷൻ വർക്കുകൾ ഇപ്പോൾ നടക്കുകയാണ്. അടുത്ത വര്ഷമായിരിക്കും സിനിമയുടെ റിലീസ്.

അതേസമയം സിരുത്തൈ ശിവ സംവിധാനം ചെയ്യുന്ന 'കങ്കുവ'യാണ് സൂര്യയുടേതായി റിലീസിന് ഒരുങ്ങുന്ന സിനിമ. നവംബർ 14ന് റിലീസിനെത്തുന്ന സിനിമയുടെ ബജറ്റ് 350 കോടിയാണ്. സ്റ്റുഡിയോ ഗ്രീനിന്റെ ബാനറിൽ കെ ഇ ജ്ഞാനവേൽ രാജ, യു വി ക്രിയേഷൻസിന്റെ ബാനറിൽ വംശി പ്രമോദ് എന്നിവർ ചേർന്നാണ് ഈ ചിത്രം നിർമ്മിച്ചിരിക്കുന്നത്. രണ്ട് ഭാഗങ്ങളായാണ് 'കങ്കുവ' ഒരുങ്ങുന്നത്.

Content Highlights: Music by AR Rahman Directed by LK Balaji Surya 45 is coming up

dot image
To advertise here,contact us
dot image