കാളിദാസന്റെ കല്യാണം, ആദ്യ ക്ഷണക്കത്ത് തമിഴ്‌നാട് മുഖ്യമന്ത്രിക്ക് നൽകി ജയറാം

കഴിഞ്ഞ നവംബറിൽ ചെന്നൈയിൽ വച്ചായിരുന്നു കാളിദാസും തരിണി കരിം​ഗരായരും തമ്മിലുള്ള വിവാഹനിശ്ചയം നടന്നത്.

കാളിദാസന്റെ കല്യാണം, ആദ്യ ക്ഷണക്കത്ത് തമിഴ്‌നാട് മുഖ്യമന്ത്രിക്ക് നൽകി ജയറാം
dot image

നടൻ കാളിദാസ് ജയറാമിന്റെ വിവാഹക്ഷണക്കത്ത് തമിഴ്നാട് മുഖ്യമന്ത്രി എം.കെ. സ്റ്റാലിന് നൽകി ജയറാമും പാർവതിയും. കാളിദാസിന്റെ വിവാഹത്തിനു ക്ഷണിക്കുന്ന ആദ്യ അതിഥിയാണ് സ്റ്റാലിൻ. ചെന്നൈയിലെ വസതിയില്‍ എത്തിയായിരുന്നു ജയറാം കുടുംബം സ്റ്റാലിനെ വിവാഹത്തിനു ക്ഷണിച്ചത്. ചിത്രങ്ങൾ കാളിദാസ് സോഷ്യൽ മീഡിയയിൽ പങ്കിട്ടിട്ടുണ്ട്.

കഴിഞ്ഞ നവംബറിൽ ചെന്നൈയിൽ വച്ചായിരുന്നു കാളിദാസും തരിണി കരിം​ഗരായരും തമ്മിലുള്ള വിവാഹനിശ്ചയം നടന്നത്. നീലഗിരി സ്വദേശിയാണ് ഇരുപത്തിനാലുകാരിയായ തരിണി. 2021ലെ മിസ് യൂണിവേഴ്‌സ് ഇന്ത്യ തേഡ് റണ്ണർ അപ്പ് കൂടിയായ തരിണി വിഷ്വൽ കമ്യൂണിക്കേഷനിൽ ബിരുദം നേടിയിട്ടുണ്ട്.

ധനുഷ് സംവിധാനത്തിലൊരുങ്ങിയ രായനാണ് കാളിദാസിന്റേതായി ഒടുവിൽ തിയേറ്ററുകളിലെത്തിയ ചിത്രം. തമിഴ് സിനിമയിലാണ് കാളിദാസ് ഇപ്പോൾ കൂടുതലും ശ്രദ്ധ കേന്ദ്രികരിച്ചിരിക്കുന്നത്. 'അവൾ പേയർ രജനി' ആണ് നടന്റെ പുതിയ പ്രോജക്ട്.

Content Highlights: Kalidas Jayaram's marriage was first invited to the Chief Minister of Tamil Nadu

dot image
To advertise here,contact us
dot image