ജൂനിയര്‍ എന്‍ടിആറും ഹൃത്വിക് റോഷനും നേര്‍ക്കുനേര്‍, വാര്‍ 2 വില്‍ കാത്തിരിക്കുന്നത് കിടിലന്‍ ഡാന്‍സ്

ജൂനിയര്‍ എന്‍ടിആറും ഹൃത്വിക്കും ആദ്യമായാണ് ഒരു സിനിമയില്‍ ഒന്നിക്കുന്നത്

dot image

ജൂനിയര്‍ എന്‍ടിആര്‍ നായകനായെത്തിയ ഏറ്റവും പുതിയ ചിത്രം 'ദേവര' റെക്കോര്‍ഡുകള്‍ തീര്‍ത്ത് തിയേറ്ററുകളില്‍ മുന്നേറുകയാണ്. വാരാന്ത്യത്തില്‍ ചിത്രം 500 കോടി കടക്കുമെന്നാണ് ട്രേഡ് അനലിസ്റ്റുകള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. അടുത്തതായി ഹൃത്വിക് റോഷനൊപ്പം ബോളിവുഡില്‍ അരങ്ങേറ്റം കുറിക്കാന്‍ ഒരുങ്ങുകയാണ് ജൂനിയര്‍ എന്‍ടിആര്‍. 'വാര്‍ 2' വിലാണ് ഇരു താരങ്ങളും നേര്‍ക്കുനേര്‍ എത്തുന്നത്.

ആര്‍ആര്‍ആര്‍ലേതുപോലെ ജൂനിയര്‍ എന്‍ടിആറിന്റെ കിടിലന്‍ ഡാന്‍സ് നമ്പറുകള്‍ വാര്‍ 2 വില്‍ കാണാനാകുമെന്നാണ് ചിത്രത്തിന്റേതായി പുറത്തു വരുന്ന റിപ്പോര്‍ട്ടുകള്‍. ഹൃത്വിക് റോഷനും ജൂനിയര്‍ എന്‍ടിആറും ഒരുമിച്ചെത്തുമ്പോള്‍ എനര്‍ജി വേറെ ലെവലായിരിക്കുമെന്നാണ് ആരാധക പക്ഷം. റിപ്പോര്‍ട്ടുകള്‍ പ്രകാരം ചിത്രത്തിലെ ഡാന്‍സ് നമ്പറുവുകള്‍ ഈ മാസം അവസാനത്തോടെ ചിത്രീകരണം ആരംഭിക്കും.നിരവധി സെറ്റുകളില്‍ ഈ നൃത്ത രംഗങ്ങള്‍ ചിത്രീകരിക്കുമെന്നും റിപ്പോര്‍ട്ടുകള്‍ ഉണ്ട്. വൈഭവി മെര്‍ച്ചന്റാണ് നൃത്തം കോറിയോഗ്രാഫി ചെയ്യുന്നത്.

ജൂനിയര്‍ എന്‍ടിആറും ഹൃത്വിക്കും ആദ്യമായാണ് ഒരു സിനിമയില്‍ ഒന്നിക്കുന്നത്. ജൂനിയര്‍ എന്‍ടിആറിന്റെ ആദ്യ ബോളിവുഡ് സിനിമ കൂടെയാകും വാര്‍ 2. 2019ല്‍ ഹൃത്വിക് റോഷന്‍, ടൈഗര്‍ ഷ്രോഫ്, വാണി കപൂര്‍ എന്നിവര്‍ പ്രധാന കഥാപാത്രങ്ങളായ ആക്ഷന്‍ ത്രില്ലര്‍ ചിത്രമായ വാറിന്റെ തുടര്‍ച്ചയാണ് ഈ ചിത്രം. യാഷ് രാജ് ഫിലിംസിന്റെ സ്പൈ യൂണിവേഴ്സിലെ ആറാമത്തെ ചിത്രമാണ് ഇത്. അയന്‍ മുഖര്‍ജി സംവിധാനം ചെയ്യുന്ന ചിത്രം 2025ലെ സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ചാണ് തിയേറ്ററുകളിലെത്തുന്നത്.

Content Highlights: Jr NTR and Hrithik Roshan dance off in War 2

dot image
To advertise here,contact us
dot image