കണ്ണാ പന്നീങ്ക താന് കൂട്ടമാ വരും, സിങ്കം സിംഗിളാ താന് വരും; 16 വർഷങ്ങൾക്ക് ശേഷം ശിവാജി റീ റിലീസിന്

ഡിസംബര് ഒമ്പതിന് റീറിലീസ് ചെയ്യുന്ന ചിത്രത്തിന് ഒരാഴ്ചത്തെ പ്രദര്ശനമാണ് ഉണ്ടാവുക. ഡിസംബര് 12 നാണ് രജനിയുടെ പിറന്നാള്

dot image

പുത്തൻ റിലീസുകൾ പോലെ തന്നെ റീ റീലിസുകളും നിരവധി ഉണ്ടാകുന്നത് സൗത്ത് ഇന്ത്യയിലാണ്. ഒരു കാലത്ത് തിയേറ്ററുകൾ ഇളക്കി മറിച്ച ചിത്രങ്ങളും ആളുകയറാതെ പരാജയപ്പെട്ട് പിന്നീട് ജനശ്രദ്ധയാകർഷിച്ച ചിത്രങ്ങളും വർഷങ്ങൾക്ക് ശേഷം തിയേറ്ററിന്റെ പശ്ചാത്തലത്തിൽ ഇരുന്ന് കാണാൻ ആളുകളുടെ തിരക്കാണ്. അത്തരത്തിൽ 16 വർഷങ്ങൾക്ക് മുൻപ് തിയേറ്റർ പൂരപ്പറമ്പാക്കിയ രജനികാന്തിന്റെ ശിവാജി: ദ ബോസ് വീണ്ടും റിലീസിനെത്തുകയാണ്.

പല റീറിലീസുകളും സിനിമയുടെ വാർഷിക ദിനത്തിലും താരങ്ങളുടെ ജന്മദിനത്തിലും മാത്രമായി ഒതുങ്ങി പോകുന്നുണ്ട്. അത്തരത്തിൽ ലിമിറ്റഡ് റിലീസായാണ് ശിവാജിയും എത്തുന്നത്. ഷങ്കറിന്റെ സംവിധാനത്തിലൊരുങ്ങി 2007-ൽ പുറത്തിറങ്ങിയ ചിത്രം തമിഴ് നാട്ടിലല്ല, മറിച്ച് രജനികാന്തിന്റെ പിറന്നാളിനോടനുബന്ധിച്ച് ആന്ധ്ര പ്രദേശിലും തെലുങ്കാനയിലുമാണ് റീറിലീസ് ചെയ്യുന്നത്.

ഡിസംബര് ഒമ്പതിന് റീറിലീസ് ചെയ്യുന്ന ചിത്രത്തിന് ഒരാഴ്ചത്തെ പ്രദര്ശനമാണ് ഉണ്ടാവുക. ഡിസംബര് 12 നാണ് രജനിയുടെ പിറന്നാള്.

നിര്മ്മാതാക്കളായ എവിഎം പ്രൊഡക്ഷന്സാണ് ഇക്കാര്യം ആരാധകരെ അറിയിച്ചത്. രജനികാന്ത് നായകനായ ചിത്രത്തിൽ ശ്രിയ ശരണ്, വിവേക്, സുമന്, രഘുവരന്, മണിവണ്ണന്, കൊച്ചിന് ഹനീഫ, രവികുമാര്, എം എസ് ഭാസ്കര്, ലിവിങ്സ്റ്റണ് തുടങ്ങിയവരാണ് താരങ്ങളായത്. ചിത്രം തിയേറ്ററിൽ 100 കോടി ക്ലബിൽ എത്തിയിരുന്നു എന്ന പ്രത്യേകതയുമുണ്ട്.

dot image
To advertise here,contact us
dot image