'ഖലാസി'യെ പ്രശംസിച്ച് നരേന്ദ്ര മോദി; 53 മില്യണുമായി കോക് സ്റ്റുഡിയോയുടെ വൈറൽ ഗാനം

സംഗീതം ഹൃദയങ്ങൾ കീഴടക്കിയ 'ഖലാസി'

dot image

സോഷ്യൽ മീഡിയയിൽ കഴിഞ്ഞ കുറച്ച് നാളുകളായി ഇടം നേടിയ ഗാനമാണ് കോക് സ്റ്റുഡിയോ ഭാരത് പുറത്തിറക്കിയ ''ഖലാസി'' എന്ന ഗാനം. ഇന്ത്യയിൽ വൻ തരംഗമാണ് ഗാനം ഏതാനും നാളുകൾക്കുളളിൽ സൃഷ്ടിച്ചത്. ആ ഗാനത്തിന്റെ അർത്ഥമെന്താണെന്ന് അറിയാത്തവർ പോലും പാട്ടിനെ ഏറ്റെടുത്തു. ഗുജറാത്തി ഗായകൻ ആദിത്യ ഗാദ്വി ആലപിച്ച ഈ ഗാനത്തിനെ പ്രശംസിച്ചെത്തിയിരിക്കുകയാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി.

മോദി സ്റ്റോറി എന്ന പേജിന് ആദിത്യ നൽകിയ അഭിമുഖത്തിന്റെ ഭാഗം എക്സിൽ പങ്കുവച്ചിരുന്നു. പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായുള്ള കൂടിക്കാഴ്ചയെക്കുറിച്ച് വീഡിയോയിൽ സംസാരിക്കുന്നുണ്ട്. പ്രധാനമന്ത്രി മോദി ഗുജറാത്ത് മുഖ്യമന്ത്രിയായിരുന്ന സമയത്ത് തന്റെ സംഗീത പരിപാടിയില് പങ്കെടുത്തതും ഗാദ്വി പങ്കുവെച്ചു.

ഈ പോസ്റ്റാണ് മോദി റീപോസ്റ്റ് ചെയ്തത്. ഗാദ്വിയെയും അദ്ദേഹത്തിന്റെ വൈറലായ 'ഖലാസി' ഗാനത്തെയും പ്രശംസിച്ചു. 'ഖലാസ' ഗാനം ഹിറ്റ് ചാര്ട്ടുകളില് ഹിറ്റാണ്, ആദിത്യ ഗാദ്വിയുടെ സംഗീതം ഹൃദയങ്ങൾ കീഴടക്കുന്നു,' അദ്ദേഹം കുറിച്ചു. 2023 ജൂലൈയിൽ കോക്ക് സ്റ്റുഡിയോ ഭാരതിൽ പുറത്തിറങ്ങിയ 'ഖലാസി'യുടെ ട്രെൻഡ് മാസങ്ങൾ കഴിഞ്ഞിട്ടും അവസാനിച്ചില്ല. പല സെലിബ്രിറ്റികളും ഈ പാട്ടിന് ചുവടുവെച്ചുള്ള റീലുകളും വൈറലാണ്.

dot image
To advertise here,contact us
dot image