Top

കൊണ്ടോട്ടിയിൽ ജനസാഗരം; കുഞ്ഞിക്കയെ കാണാൻ ലക്ഷങ്ങൾ, ഡാൻസും പാട്ടുമായി നടൻ

ദുൽഖർ സ്റ്റേജിൽ എത്തിയപ്പോൾ ആരാധകരുടെ ആർപ്പ് വിളികൾ ഉയർന്നു

19 March 2023 8:32 AM GMT
ഫിൽമി റിപ്പോർട്ടർ

കൊണ്ടോട്ടിയിൽ ജനസാഗരം; കുഞ്ഞിക്കയെ കാണാൻ ലക്ഷങ്ങൾ, ഡാൻസും പാട്ടുമായി നടൻ
X

മലയാളികളുടെ രാജകുമാരൻ ദുൽഖർ സൽമാൻ ഏറെ നാളുകൾക്ക് ശേഷം കേരളത്തിലെ ഒരു ഉദ്ഘാടന വേദിയിൽ എത്തിയ വീഡിയോ ആണ് ഇപ്പോൾ സാമൂഹിക മാധ്യമങ്ങളിൽ വൈറലായിരിക്കുന്നത്. കൊണ്ടോട്ടിയിൽ ഉദ്ഘാടനത്തിന് എത്തിയ നടനെ കാണാൻ ജനസാഗരമായിരുന്നു.

ദുൽഖർ സ്റ്റേജിൽ എത്തിയപ്പോൾ ആരാധകരുടെ ആർപ്പ് വിളികൾ ഉയർന്നു. 'സുന്ദരി പെണ്ണെ' എന്ന ​ഗാനം നടൻ ആലപിക്കുകയും ചുവടുവയ്ക്കുകയും ചെയ്തു. കൊണ്ടോട്ടിയിലെ റോഡ് മുഴുവൻ ജനങ്ങളെ കൊണ്ട് നിറഞ്ഞതുകൊണ്ട് പൊലീസ് ഉദ്യോഗസ്ഥർക്ക് നിയന്ത്രണം ഏർപ്പെടുത്തുന്നതിൽ ബുദ്ധിമുട്ട് ഉണ്ടായി.

അതേസമയം, 'കിംഗ് ഓഫ് കൊത്ത'യാണ് ദുല്‍ഖറിന്‍റേതായി ഈ വര്‍ഷം റിലീസിനൊരുങ്ങുന്ന ചിത്രം. ജോഷിയുടെ മകന്‍ അഭിലാഷ് ജോഷിയാണ് സംവിധാനം. ഈ വര്‍ഷത്തെ ഓണം റിലീസ് ആയി ചിത്രം തിയേറ്ററുകളിൽ എത്തുമെന്നാണ് വീഡിയോയിൽ കാണുന്നത്. മലയാളത്തിന് പുറമെ തമിഴ്, തെലുങ്ക്, ഹിന്ദി, കന്നഡ ഭാഷകളിൽ ചിത്രം റിലീസ് ചെയ്യും. ചിത്രം നിർമ്മിക്കുന്നത് വെഫേറർ ഫിലിംസും സീ സ്റ്റുഡിയോയും ചേർന്നാണ്. ജേക്സ് ബിജോയ്, ഷാൻ റഹ്മാൻ എന്നിവരാണ് സംഗീതസംവിധാനം നിർവഹിക്കുന്നത്. ഛായാഗ്രഹണം- നിമീഷ് രവി, സ്ക്രിപ്റ്റ്- അഭിലാഷ് എൻ ചന്ദ്രൻ, എഡിറ്റർ- ശ്യാം ശശിധരൻ.

STORY HIGHLIGHTS: actor Dulquer Salmaan mass entry in Kondotty

Next Story