രാജ്യത്തെ മികച്ച പരിശീലകരെല്ലാം ഒരു കുടക്കീഴിൽ; ഗോകുലം സീക്ക് അക്കാദമിയിൽ പരിശീലനം നടത്താം

കേരളത്തിലെ വിദ്യാർത്ഥികൾക്ക് രാജ്യത്തെ തന്നെ ഏറ്റവും നിലവാരമുള്ള സിവിൽ സർവീസ് പരിശീലനമാണ് കുറഞ്ഞ ചെലവിൽ തിരുവനന്തപുരത്ത് ഗോകുലം സീക്ക് അക്കാദമി ഒരുക്കിയിരിക്കുന്നത്
രാജ്യത്തെ മികച്ച പരിശീലകരെല്ലാം ഒരു കുടക്കീഴിൽ; ഗോകുലം സീക്ക്   അക്കാദമിയിൽ പരിശീലനം നടത്താം

ഒരു വിജയിയുടെ ചിത്രവും ചരിത്രവും മാത്രം നോക്കിയാവും നമ്മൾ പലപ്പോഴും മത്സര പരീക്ഷകൾക്ക് തയ്യാറെടുക്കാനുള്ള സ്ഥാപനങ്ങൾ തിരഞ്ഞെടുക്കുക. എന്നാൽ നിങ്ങൾക്ക് ഏറ്റവും മികച്ച പരിശീലനം ലഭിക്കണമെങ്കിൽ ക്ലാസ് മുറികളിൽ ഏറ്റവും മികച്ച അധ്യാപകർ എത്തുക എന്നതാണ് അവശ്യമെന്ന് നമ്മളെ ഓർമ്മിപ്പിക്കുകയാണ് ഗോകുലം സീക്ക് അക്കാദമി. രാജ്യത്തെ ഏറ്റവും മികച്ച പരിശീലനം കേരളത്തിലെ എല്ലാ ഉദ്യോഗാർഥികൾക്കും ഉറപ്പാക്കാൻ ഇന്ത്യയിലെ ഏറ്റവും മികച്ച പരിശീലകരെയെല്ലാം ഒരു കുടക്കീഴിൽ കൊണ്ട്‌ വന്നിരിക്കുകയാണ് ശ്രീഗോകുലം ഗ്രൂപ്പ് നേതൃത്വം നൽകുന്ന ഗോകുലം സീക്ക് ഐഎഎസ് അക്കാദമി.

കേരളത്തിലെ വിദ്യാർത്ഥികൾക്ക് രാജ്യത്തെ തന്നെ ഏറ്റവും നിലവാരമുള്ള സിവിൽ സർവീസ് പരിശീലനമാണ് കുറഞ്ഞ ചെലവിൽ തിരുവനന്തപുരത്ത് ഗോകുലം സീക്ക് അക്കാദമി ഒരുക്കിയിരിക്കുന്നത്. കേരളത്തിലെ മിടുക്കരായ വിദ്യാർത്ഥികൾക്ക് ആദ്യ ശ്രമത്തിൽ തന്നെ സിവിൽ സർവീസ് പരീക്ഷ വിജയിക്കാൻ കഴിയുന്ന രീതിയിലാണ് സീക്ക് അക്കാദമിയിൽ പരിശീലനം ഒരുക്കിയിരിക്കുന്നത്.

മികവ് തെളിയിക്കുന്ന വിദ്യാർത്ഥികൾക്ക് സ്കോളർഷിപ്പോടെ സിവിൽ സർവീസ് പരിശീലനം നേടാനും ശ്രീഗോകുലം ഗ്രൂപ്പ്‌ നേതൃത്വം നൽകുന്ന സീക്ക് ഐഎഎസ് അവസരം നൽകുന്നു.കൂടുതൽ വിവരങ്ങൾക്ക് 9544223328 എന്ന നമ്പരിൽ ബന്ധപ്പെടാം.

Related Stories

No stories found.
logo
Reporter Live
www.reporterlive.com