നൈപുണ്യ വികസന പ്രോ​ഗ്രാമുകളുമായി കേരള നോളജ് ഇക്കണോമി മിഷന്‍റെ വെര്‍ച്വല്‍ സ്‌കില്‍ ഫെയര്‍

കോളേജ് വിദ്യാർത്ഥികൾ, തൊഴിലന്വേഷകർ, നിലവിൽ ജോലി ചെയ്യുന്നവർ എന്നിവർക്ക് പ്രോഗ്രാമിൽ പങ്കെടുക്കാം
നൈപുണ്യ വികസന പ്രോ​ഗ്രാമുകളുമായി കേരള നോളജ് ഇക്കണോമി മിഷന്‍റെ വെര്‍ച്വല്‍ സ്‌കില്‍ ഫെയര്‍

യുവജനങ്ങളെ ശാക്തീകരിക്കുന്നതിനായി കേരള നോളജ് ഇക്കണോമി മിഷന്‍റെ (KKEM) വെര്‍ച്വല്‍ സ്‌കില്‍ ഫെയര്‍. ജൂലൈ ആറ്, ഏഴ് തിയതികളിൽ രാവിലെ 10.30 മുതൽ ഉച്ചക്ക് 1.00 വരെ ഓൺലൈനായി പ്രോ​ഗ്രാമിൽ പങ്കെടുക്കാം. തൊഴിൽ വൈ​ദ​ഗ്ധ്യം പരിചയപ്പെടുത്താൻ ലക്ഷ്യമിട്ടുളളതാണ് വെര്‍ച്വല്‍ സ്‌കില്‍ ഫെയര്‍.

വെർച്വൽ സ്കിൽ ഫെയർ വഴി എഴുപതോളം നൈപുണ്യ വികസന പ്രോ​ഗ്രാമുകൾ, സ്കോളർഷിപ്പ് സ്കീമുകൾ, അനുബന്ധ പ്ലെയ്സ്മെന്റ് അവസരങ്ങൾ എന്നിവ പ്രദർശിപ്പിക്കും. കോളേജ് വിദ്യാർത്ഥികൾ, തൊഴിലന്വേഷകർ, നിലവിൽ ജോലി ചെയ്യുന്നവർ എന്നിവർക്ക് പ്രോഗ്രാമിൽ പങ്കെടുക്കാം.

പ്രൊഫഷണലുകൾക്കും താത്പര്യമുളളവർക്കും വെർച്വൽ സ്കിൽ ഫെയറിൽ പങ്കെടുക്കാൻ അവസരമുണ്ട്. വെർച്വൽ സ്കിൽ ഫെയറിൽ പങ്കെടുക്കാനായി https://bit.ly/registration-virtual-skill-fair ലിങ്ക് വഴി രജിസ്റ്റർ ചെയ്യാം.

Related Stories

No stories found.
logo
Reporter Live
www.reporterlive.com