ആകര്‍ഷകമായ സ്‌കോളര്‍ഷിപ്പോടുകൂടി പഠനം; എംബിബിഎസ് എബ്രോഡ് എക്‌സ്‌പോയുമായി ഹാര്‍വെസ്റ്റ് സ്റ്റഡീസ്

ഈ എക്‌സ്‌പോയുടെ പ്രധാന ആകര്‍ഷണമാണ് യൂണിവേഴ്‌സിറ്റികള്‍ സംഘടിപ്പിക്കുന്ന സ്‌കോളര്‍ഷിപ്പ് എക്‌സാമിനേഷന്‍

dot image

ഡോക്ടറാകാന്‍ ആഗ്രഹിക്കുന്ന വിദ്യാര്‍ത്ഥികള്‍ക്ക് ഒരു സുവര്‍ണ്ണാവസരമിതാ. സൗത്ത് ഇന്ത്യയിലെ ഏറ്റവും വലിയ എംബിബിഎസ് എബ്രോഡ് എക്‌സ്‌പോയുമായി ഇന്ത്യയിലെ പ്രമുഖ സ്റ്റഡി എബ്രോഡ് കണ്‍സള്‍റ്റന്റ് ആയ ഹാര്‍വെസ്റ്റ് എബ്രോഡ് സ്റ്റഡീസ് പ്രൈവറ്റ് ലിമിറ്റഡും റിപ്പോര്‍ട്ടര്‍ ടിവിയും. ഒരു വ്യക്തിയുടെ ജീവിതത്തിലെ ഏറ്റവും വലിയ തീരുമാനങ്ങളിലൊന്നാണ് വിദ്യഭ്യാസവും അതിനോട് അനുബന്ധിച്ചുള്ള കരിയറും തെരഞ്ഞെടുക്കുക എന്നത്. അതില്‍ ഡോക്ടറാകുക എന്നത് വ്യക്തിയെയും കുടുംബത്തെയും സമൂഹത്തെയും മാറ്റി എടുക്കാനുള്ള വലിയൊരു ദൗത്യമാണ്. ഈ ദൗത്യത്തിന് തുടക്കം കുറിക്കാന്‍ ഒരു മികവുറ്റ വേദിയാവുകയാണ് 'സൗത്ത് ഇന്ത്യാസ് ബിഗെസ്റ്റ് സ്റ്റഡി എംബിബിഎസ് എക്‌സ്‌പോ'.

പതിനായിര കണക്കിനേറെ വിദ്യാര്‍ത്ഥികള്‍ക്ക് യുഎസ്, യുകെ, കാനഡ, ഓസ്‌ട്രേലിയ, ന്യൂസിലാന്റ്, ഐര്‍ലാന്റ്, ജര്‍മ്മനി, ഇറ്റലി, ഫിന്‍ലാന്റ്, ഫ്രാന്‍സ്, നെതര്‍ലാന്റ് തുടങ്ങി 60ലേറെ രാജ്യങ്ങളിലെ മികച്ച സര്‍വകലാശാലകളില്‍ ഏറ്റവും മികച്ച വിദ്യാഭ്യാസം ലഭ്യമാക്കി അവരുടെ പ്രതീതക്ഷകള്‍ക്കപ്പുറമുള്ള വര്‍ണ്ണശഭളമായ കരിയര്‍ സമ്മാനിച്ച പ്രസ്ഥാനം കൂടിയാണ് ഹാര്‍വെസ്റ്റ് എബ്രോഡ് സ്റ്റഡീസ്. ആഗോളതലത്തില്‍ രണ്ട് പതിറ്റാണ്ട് കാലത്തെ പ്രവര്‍ത്തന പാരമ്പര്യമുള്ള ഹാര്‍വെസ്റ്റ് എബ്രോഡ് സ്റ്റഡീസിന് കേരളത്തിലൂട നീളവും ഇന്ത്യയിലും വിദേശ രാജ്യങ്ങളിലുമായി 22 ഓഫീസുകളുണ്ട്.

സ്‌കോളര്‍ഷിപ്പ് ഫെസ്റ്റ്

ഈ എക്‌സ്‌പോയുടെ പ്രധാന ആകര്‍ഷണമാണ് യൂണിവേഴ്‌സിറ്റികള്‍ സംഘടിപ്പിക്കുന്ന സ്‌കോളര്‍ഷിപ്പ് എക്‌സാമിനേഷന്‍. പരീക്ഷ വിജയിക്കുന്ന ആദ്യ 30 വിദ്യാര്‍ത്ഥികള്‍ക്ക് 12-14 ലക്ഷം രൂപ ഫീസില്‍ എംബിബിഎസ് പഠിക്കാന്‍ അവസരമുണ്ടാകും. കൂടാതെ നീറ്റില്‍ 400ലധികം മാര്‍ക്ക് ലഭിച്ചവര്‍ക്ക് പരീക്ഷ എഴുതാതെ തന്ന സ്‌കോളര്‍ഷിപ്പോടു കൂടി എംബിബിഎസ് പഠിക്കുവാനുള്ള അവസരവും ലഭിക്കും.

കേരളത്തിലെ പ്രമുഖ നഗരങ്ങളായ കണ്ണൂര്‍, കാലിക്കറ്റ്, കൊച്ചി. തിരുവനന്തപുരം എന്നിവടങ്ങളിലായി നടക്കുന്ന എക്സ്പോയില്‍ പങ്കെടുത്താല്‍ 27 രാജ്യങ്ങളുടെ തെരഞ്ഞെടുക്കപ്പെട്ട നൂറോളം മികച്ച മെഡിക്കല്‍ യൂണിവേഴ്സിറ്റികളില്‍ അഡ്മിഷന്‍ ഉറപ്പാക്കാം. ഹാര്‍വനെസ്റ്റ് എബ്രോഡ് വഴി പഠനം പൂര്‍ത്തിയാക്കി ഇന്ത്യയിലും വിദേശത്തുമായി പ്രാക്ടീസ് ചെയ്യുന്ന ഒരു കൂട്ടം എക്സ്പേര്‍ട്ട് ഡോക്ടേഴ്സാണ് അനുഭവങ്ങള്‍ പങ്കുവയ്ക്കാനും പുതുതായി എംബിബിഎസ് പഠനത്തിനൊരുങ്ങുന്ന വിദ്യാര്‍ത്ഥികള്‍ക്ക് എല്ലാ പിന്തുണയും നല്‍കി ഒപ്പം ചേരുന്നത്. വിദേശ എംബിബിഎസ് പഠനവുമായി ബന്ധപ്പെട്ട നിങ്ങളുടെ എല്ലാ ചോദ്യങ്ങള്‍ക്കും ഈ എക്സ്പോ ഒരു ഏകജാലക പരിഹാരമാണ്.

കണ്ണൂര്‍- ബ്രോഡ്ബീന്‍ ഹോട്ടല്‍- ജൂണ്‍ 8
കാലിക്കറ്റ്- പാരാമൗണ്ട് ടവര്‍-ജൂണ്‍ 14
കൊച്ചി-റാഡിസണ്‍ ബ്ലൂ-ജൂണ്‍ 22
തിരുവനന്തപുരം- മാസ്‌കോട്ട് ഹോട്ടല്‍-ജൂണ്‍ 29

Content Highlights:mbbs study abroad expo with harvest studies

dot image
To advertise here,contact us
dot image