
ഡിജിറ്റൽ മാർക്കറ്റിംഗ്, വീഡിയോ പ്രൊഡക്ഷൻ മേഖലകളിൽ പ്രാവീണ്യം നേടുവാനും തങ്ങളുടേതായ വ്യക്തിമുദ്ര പതിപ്പിക്കാനും ആഗ്രഹിക്കുന്നവർക്കായി പത്ത് ലക്ഷം രൂപയുടെ ടാലൻ്റ് സ്കോളർഷിപ്പിലൂടെ അവസരം ഒരുക്കി CDA അക്കാദമി.
കെ-ഡിസ്കിനോടൊപ്പവും (K-DISC) കേരള നോളേജ് ഇക്കോണമി മിഷനോടൊപ്പവും (KKEM) സംയുക്തമായി സംഘടിപ്പിക്കുന്ന ഈ സ്കോളർഷിപ്പിൽ 100% ഫീസ് ഇളവോടെ തികച്ചും സൗജന്യമായി ഡിജിറ്റൽ മാർക്കറ്റിംഗ്, വീഡിയോ മാസ്റ്ററി തുടങ്ങിയ കോഴ്‌സുകൾ നിങ്ങൾക്ക് പഠിക്കാവുന്നതാണ്. കൂടാതെ ലൈവ് ഓൺലൈൻ, റെഗുലർ ഓഫ്‌ലൈൻ ഒപ്പം വീക്കെൻഡ് ബാച്ചസ് സൗകര്യങ്ങൾ തിരഞ്ഞെടുക്കാനുള്ള അവസരവും നിങ്ങൾക്ക് ലഭ്യമായിരിക്കും.
വിദ്യാർത്ഥികൾക്കും, വീട്ടമ്മമാർക്കും, ജോലി ചെയ്യുന്നവർക്കും, വ്യവസായികൾക്കും അങ്ങനെ സാങ്കേതിക മേഖലയിൽ വളരാൻ ആഗ്രഹിക്കുന്ന ഏതൊരാൾക്കും ഈ ഒരു സ്കോളർഷിപ്പിനായി അപേക്ഷിക്കാം. CDA അക്കാദമി തന്നെ സംഘടിപ്പിക്കുന്ന assessment test ലൂടെ ആയിരിക്കും സ്കോളർഷിപ്പിന് അർഹരായവരെ തിരഞ്ഞെടുക്കുന്നത്.
Online ആയും CDA-യുടെ കൊച്ചി, കോഴിക്കോട് ക്യാമ്പസുകളിലൂടെയും ഈ assessment ടെസ്റ്റിൽ നിങ്ങൾക്ക് പങ്കെടുക്കാം. https://cda.academy/scholarship/ വെബ് സൈറ്റിലൂടെയും ടാലന്‍റ്
സ്കോളർഷിപ്പിന് അപേക്ഷിക്കാവുന്നതാണ്. അപേക്ഷിക്കാനുള്ള അവസാന തീയതി: മെയ് 05 അസ്സെസ്സ്മെന്റ് ടെസ്റ്റ് നടക്കുന്ന തീയതി: മെയ് 10 മുതൽ 18 വരെ ഫലപ്രഖ്യാപനം: മെയ് 30
കൂടുതൽ വിവരങ്ങൾക്കായി ബന്ധപ്പെടാം +91 952612 1234
Content Highlights: Applications invited for CDA - Talent Scholarships