ശമ്പളത്തോടെ ജര്‍മനിയില്‍ സൗജന്യ പഠനം; വിശദാംശങ്ങള്‍

ജര്‍മനിയിലെ വിദ്യാഭ്യാസ സ്ഥാപന പ്രതിനിധികളെ നേരിട്ട് സംസാരിക്കാന്‍ കരിയര്‍ ജേര്‍ണി സന്ദര്‍ശിക്കൂ

dot image

ശമ്പളത്തോടെ സൗജന്യ പഠനം ആഗ്രഹിക്കുന്ന വിദ്യാര്‍ഥികളില്‍ പലരുടെ ലക്ഷ്യസ്ഥാനങ്ങളില്‍ ഒന്നാണ് ജര്‍മനി. ഉയര്‍ന്ന നിലവാരത്തില്‍ ജോലി ചെയ്ത് കൊണ്ട് കുറഞ്ഞ ചെലവില്‍ പഠിക്കാം എന്നതാണ് ജര്‍മനിയുടെ പ്രത്യേകത. ഇവിടത്തെ മിക്ക പൊതു സര്‍വകലാശാലകളും ട്യൂഷന്‍ രഹിത ബാച്ചിലേഴ്സ്, മാസ്റ്റേഴ്സ് പ്രോഗ്രാമുകള്‍ വാഗ്ദാനം ചെയ്യുന്നു. ഇത് താങ്ങാനാവുന്ന നിലയില്‍ ഉന്നത വിദ്യാഭ്യാസം നേടാവുന്ന രാജ്യമായി ജര്‍മനിയെ മാറ്റുന്നു.

ഒട്ടുമിക്ക സര്‍വകലാശാലകളും കോളേജുകളും സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ളതും സര്‍ക്കാര്‍ ധനസഹായത്തോടെ പ്രവര്‍ത്തിക്കുന്നതുമാണ്. ജര്‍മനിയിലെ വിദ്യാഭ്യാസം ലോകത്തിലെ ഏറ്റവും പഴക്കമേറിയതും മികച്ചതുമാണ്. പ്രവേശനത്തിന് മെറിറ്റ് മാത്രമാണ് മാനദണ്ഡം. ജര്‍മന്‍ വിദ്യാഭ്യാസം ഉറച്ച സൈദ്ധാന്തിക അടിത്തറയ്ക്ക് പുറമേ പ്രായോഗിക അറിവും ഉറപ്പുനല്‍കുന്നു.

ജര്‍മനിയില്‍ അന്താരാഷ്ട്ര വിദ്യാര്‍ഥികള്‍ക്ക് ഒരു വര്‍ഷത്തില്‍ 120 പൂര്‍ണ്ണ പ്രവൃത്തി ദിവസങ്ങള്‍ അല്ലെങ്കില്‍ 240 അര്‍ദ്ധ പ്രവൃത്തി ദിവസങ്ങള്‍ ജോലി ചെയ്യാന്‍ അനുവാദമുണ്ട്. സാധാരണയായി വിദ്യാര്‍ഥി വേതനം മണിക്കൂറിന് 2 മുതല്‍ 10 യൂറോ വരെയാണ്. വിദ്യാര്‍ഥികള്‍ക്ക് ക്യാമ്പസിനുള്ളിലോ പുറത്തോ ജോലി ചെയ്യാം. ജര്‍മന്‍ ഭാഷാ വൈദഗ്ധ്യമുള്ള വിദ്യാര്‍ഥികള്‍ക്ക് മറ്റ് വിദ്യാര്‍ഥികളെ അപേക്ഷിച്ച് ഉയര്‍ന്ന വേതനത്തിന് അര്‍ഹതയുണ്ട്.

ജര്‍മനിയിലെ തൊഴില്‍ സാധ്യതകള്‍

ഫോക്സ്വാഗണ്‍, ഓഡി എജി, ബിഎംഡബ്ല്യു, ബെന്റ്‌ലി മോട്ടോഴ്സ് ലിമിറ്റഡ്, സ്‌കോഡ ഓട്ടോ, സീമെന്‍സ് തുടങ്ങി ഫോര്‍ച്യൂണ്‍ വരെ ജോലി സാധ്യതയുള്ള 50ല്‍ പരം കമ്പനികളില്‍ പലതും ജര്‍മനിയിലാണ്. യൂറോപ്പിലെ ഏറ്റവും ശക്തമായ സമ്പദ്വ്യവസ്ഥയാണ് ജര്‍മനിയുടേത് വളര്‍ച്ച, തൊഴില്‍, കയറ്റുമതി എന്നിവയുടെ യൂറോപ്യന്‍ യൂണിയന് പുറത്തുള്ള വിദ്യാര്‍ത്ഥികള്‍ക്ക് പഠനം പൂര്‍ത്തിയാക്കിയതിന് ശേഷം 1.5 വര്‍ഷം വരെ ജോലി അന്വേഷിക്കാന്‍ ഇവിടെ താമസിക്കാന്‍ അനുവാദമുണ്ട്. ജര്‍മനിയില്‍ 4 വര്‍ഷത്തെ ജോലിക്ക് ശേഷം ബിരുദധാരികള്‍ക്ക് അനിശ്ചിതകാല താമസാവകാശവും ലഭിക്കും.

Content Highlights: microtec career journey 2025 on may

dot image
To advertise here,contact us
dot image