
ടാല്‍റോപിന്റെ ടെക് @ സ്‌കൂള്‍ പ്രൊജക്ടിലൂടെ പേരൂര്‍ എം.എം.യു.പി.എസും, കുടവൂര്‍ എ.കെ.എം.എച്ച്.എസും ഹൈബ്രിഡാവുന്നതിന്റെ പ്രഖ്യാപനം ഡെപ്യൂട്ടി സ്പീക്കര്‍ ചിറ്റയം ഗോപകുമാര്‍ നിര്‍വഹിച്ചു. സ്‌കൂളുകള്‍ കാലത്തിനനുസരിച്ച് അപ്‌ഗ്രേഡ് ആവേണ്ടതിന്റെയും ടെക് @ സ്‌കൂള്‍ പോലുള്ള പദ്ധതികള്‍ സ്‌കൂളുകളില്‍ നടപ്പിലാക്കേണ്ടതിന്റെയും ആവശ്യകത അദ്ദേഹം ചൂണ്ടിക്കാട്ടി.
ലോകം ടെക്‌നോളജിയിലൂടെ കുതിച്ചുചാട്ടത്തിനൊരുങ്ങുമ്പോള്‍, ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സിന്റെയും മെറ്റാവേഴ്‌സിന്റെയുമപ്പുറത്തുള്ളൊരു കാലഘട്ടത്തിലേക്ക് വിദ്യാര്‍ത്ഥികള്‍ തയ്യാറെടുക്കേണ്ടതുണ്ടെന്ന് സ്‌കൂളുകളുടെ മാനേജര്‍ കാസിം കുഞ്ഞ് പറഞ്ഞു. ഇത് തിരിച്ചറിഞ്ഞാണ് ടാല്‍റോപിന്റെ ടെക് @ സ്‌കൂളിലൂടെ ഹൈബ്രിഡാവുന്നതിനുള്ള തീരുമാനം. ഇതു വഴി കഴിവുള്ള എന്‍ജിനീയര്‍മാരെയും ടെക്-സയന്റിസ്റ്റുകളെയും ലോകത്തിന് സംഭാവന ചെയ്യുന്നതിന് സ്‌കൂളുകള്‍ക്ക് സാധിക്കുമെന്നും അദ്ദേഹം പറഞ്ഞു.
ഇന്നത്തെ എന്‍ജിനീയര്‍മാരും നാളത്തെ ടെക്-സയന്റിസ്റ്റുകളുമായി വിദ്യാര്‍ത്ഥികളെ വാര്‍ത്തെടുക്കാന്‍, ടെക്‌നോളജിയില്‍ അധിഷ്ഠിതമായ ഒരു ലോകത്ത് മികച്ചൊരു കരിയര്‍ നേടിയെടുക്കാന്‍, ഇതിനെല്ലാം ഇന്നത്തെ തലമുറ ടെക്‌നോളജിയില്‍ അവഗാഹം നേടിയേ തീരൂ. ഈ ലക്ഷ്യം മുന്‍ നിര്‍ത്തി കോടികള്‍ ചെലവഴിച്ച് 150 എന്‍ജിനീയര്‍മാര്‍ അഞ്ചു വര്‍ഷം കൊണ്ട് വികസിപ്പിച്ചെടുത്ത, ടാല്‍റോപിന്റെ എഡ്യു-ടെക് സംരംഭമായ സ്റ്റെയ്പ്പാണ് കേരളത്തിലെ സ്‌കൂളുകളില്‍ ടെക് @ സ്‌കൂള്‍ പ്രൊജക്ട് നടപ്പിലാക്കി വരുന്നത്. മെഗാസ്റ്റാര്‍ മമ്മൂട്ടിയാണ് സ്റ്റെയ്പ്പിനെ കേരളത്തിന് പരിചയപ്പെടുത്തിയത്. റിപ്പോര്‍ട്ടര്‍ ടി.വി യാണ് ടെക് @ സ്‌കൂള്‍ പ്രൊജക്ടിന്റെ ബ്രാന്‍ഡ് പാര്‍ട്ണര്‍.
സ്‌കൂളിനോ രക്ഷിതാക്കള്‍ക്കോ കാര്യമായ സാമ്പത്തിക ബാധ്യത വരാതെ തന്നെ സ്‌കൂളുകള്‍ക്കും വിദ്യാര്‍ത്ഥികള്‍ക്കും കാലത്തിനനുസരിച്ച് അപ്‌ഗ്രേഡാവുന്നതിനും, ലോകം നിയന്ത്രിക്കുന്ന ടെക്‌നോളജിയുടെ ബാലപാഠങ്ങള്‍ നേരത്തെ സ്വായത്തമാക്കി വിദ്യാര്‍ത്ഥികള്‍ക്ക് മികച്ച ഭാവി രൂപപ്പെടുത്തുന്നതിനും ടെക് @ സ്‌കൂളിലൂടെ ഹൈബ്രിഡാവുന്നതിലൂടെ കഴിയുന്നു. ടെക് @ സ്‌കൂള്‍ പദ്ധതിയിലൂടെ ഹൈബ്രിഡ് മോഡിലേക്ക് ചുവടുവെച്ച സ്‌കൂളുകളിലെ വിദ്യാര്‍ത്ഥികള്‍ക്ക് അക്കാദമിക് പഠനത്തെ ബാധിക്കാതെ തന്നെ സ്‌കൂളിന്റെ ടെക് @ സ്‌കൂള്‍ പ്ലാറ്റ്‌ഫോമിലൂടെ ഓണ്‍ലൈന്‍, ഓഫ്ലൈന്‍ മോഡുകളിലായി പരിശീലനം നേടി മികച്ച കരിയര്‍ സ്വപ്നങ്ങളിലേക്ക് ചുവടു വെക്കാനും ബന്ധപ്പെട്ട കരിയര്‍ മേഖലയെ കുറിച്ച് ഇന്‍ഡസ്ട്രി എക്‌സ്‌പേര്‍ട്ടുകളില്‍ നിന്നും നേരിട്ട് അറിയാനും അവസരം ലഭിക്കുന്നു. ഇതുവഴി ഓരോ വിദ്യാര്‍ത്ഥിക്കും ഇന്‍ഡസ്ട്രി ആവശ്യപ്പെടുന്ന നൈപുണ്യ ശേഷിയോടെ പഠനം പൂര്‍ത്തിയാക്കാന്‍ സാധിക്കുന്നു. പാഠ്യ വിഷയങ്ങളില്‍ ഊന്നല്‍ നല്‍കി കൊണ്ടു തന്നെ കുട്ടികള്‍ക്ക് ടെക്‌നോളജിയില്‍ മികച്ച ഫൗണ്ടേഷനൊരുക്കുന്നതിന് ടെക് @ സ്‌കൂളിലൂടെ സാധ്യമാവുമെന് കുടവൂര്‍ എ.കെ.എം.എച്ച്.എസ് പ്രിന്‍സിപ്പല്‍ നിസ എ. എസ് പറഞ്ഞു.
കരിയര്‍ ഏത് തന്നെ തിരഞ്ഞെടുത്താലും സാങ്കേതിക വിദ്യയിലുള്ള അറിവ് അനിവാര്യമാണ്. ഇത് തിരിച്ചറിഞ്ഞു കൊണ്ടാണ് പേരൂര്‍ എം.എം.യു.പി സ്‌കൂളില്‍ ടാല്‍റോപിന്റെ ടെക് @ സ്‌കൂള്‍ പ്രൊജക്ട് നടപ്പാക്കിയതെന്ന് സ്‌കൂള്‍ ഹെഡ് മാസ്റ്റര്‍ എം.എ അജികുമാര്‍ പറഞ്ഞു. ടെക് @ സ്‌കൂള്‍ പ്രൊജക്ടിലൂടെ ഹൈബ്രിഡ് സ്‌കൂളായതിലൂടെ ഭാവിയില്‍ മികച്ച സംരംഭകരും ക്രിയേറ്റര്‍മാരുമായി മാറാന്‍ കുട്ടികള്‍ക്ക് അവസരം ലഭിക്കുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
കേരളത്തില്‍ രണ്ടായിരം സ്‌കൂളുകളിലാണ് സ്‌കൂള്‍ ക്യാംപസുകള്‍ ടെക്‌നോളജി നിയന്ത്രിത ലോകത്തേക്ക് സജ്ജമാക്കുന്ന ടെക് @ സ്‌കൂള്‍ പ്രൊജക്ട് ഇംപ്ലിമെന്റ് ചെയ്യുന്നത്. ടെക് @ സ്‌കൂളിലൂടെ പേരൂര്‍ എം.എം.യു.പി സ്‌കൂളും കുടവൂര്‍ എ.കെ.എം ഹൈസ്‌കൂളും ഹൈബ്രിഡ് സ്‌കൂളായി മാറുന്നതിന്റെ പ്രഖ്യാപനചടങ്ങില്‍ സ്‌കൂള്‍ മാനേജര്‍ എം കാസിം കുഞ്ഞ്, പേരൂര്‍ എം.എം.യു.പി സ്‌കൂള്‍ ഹെഡ് മാസ്റ്റര്‍ എം. എ അജികുമാര്‍, ടാല്‍റോപ് ഡയറക്ടര്‍ ഓഫ് സെയില്‍സ് പ്രവീണ്‍ പി ജെ, ടാല്‍റോപ് വൈസ് പ്രസിഡന്റ് ഓഫ് സെയില്‍സ് അനന്ദു രാജ്. ആര്‍, ബിസിനസ് ഡെവലപ്‌മെന്റ് മാനേജര്‍ അഖില ബിജു തുടങ്ങിയവര്‍ പങ്കെടുത്തു.