
തൃശൂര്: ടാല്റോപിന്റെ ടെക് @ സ്കൂള് പ്രൊജക്ടിലൂടെ ഹൈബ്രിഡ് സ്കൂളായി മാറി തൃശൂര് വള്ളിവട്ടം ഉമരിയ്യ പബ്ലിക് സ്കൂള്. പദ്ധതിയിലൂടെ അക്കാദമിക് പഠനത്തോടൊപ്പം ഓണ്ലൈന് എഡ്യുക്കേഷന്റെ അനന്തസാധ്യതകളും വിദ്യാര്ത്ഥികള്ക്ക് മുന്നില് തുറക്കുകയാണ്. ആര്ട്ടിഫിഷ്യല് ഇന്റലിജന്സിന്റെയും റോബോട്ടിക്സിന്റെയും മെറ്റാവേഴ്സിനുമെല്ലാം അപ്പുറമുള്ളൊരു ലോകത്തേക്ക് വിദ്യാര്ത്ഥികളെ ഒരുക്കിയെടുക്കുന്നതാണ് പദ്ധതി.
നാളത്തെ ലോകത്തെ വെല്ലുവിളികള് ഏറ്റെടുക്കുന്നതിനുള്ള ശക്തമായ ഫൗണ്ടേഷന് വിദ്യാര്ത്ഥികള്ക്ക് നല്കുകയാണ് ഹൈബ്രിഡ് സ്കൂള് ആകുന്നതിലൂടെ ലക്ഷ്യമിടുന്നതെന്ന് ഉമരിയ്യ പബ്ലിക് സ്കൂള് പ്രിന്സിപ്പല് അനിത ബാബു പറഞ്ഞു. ടെക്നോളജിയിലൂടെ അനുദിനം മാറി കൊണ്ടിരിക്കുകയാണ് ലോകം. നാളത്തെ ലോകത്താണ് ഇന്നത്തെ വിദ്യാര്ത്ഥികള് ജീവിക്കേണ്ടതും തൊഴില് ചെയ്യേണ്ടതും. ഇതിനാല് നാളത്തെ ലോകത്തിന് ആവശ്യമായ വിദ്യാഭ്യാസമാണ് നല്കേണ്ടതെന്നും ഇത് മുന്നില് കണ്ടാണ് ടാല്റോപിന്റെ ടെക് @ സ്കൂളിലൂടെ ഹൈബ്രിഡ് സ്കൂളായി മാറിയിരിക്കുന്നതെന്നും അവര് പറഞ്ഞു.
ടെക്നോളജിയാല് നയിക്കപ്പെടുന്നൊരു ലോകത്തേക്ക് വരും തലമുറയെ പാകപ്പെടുത്തണമെങ്കില് അവര്ക്ക് ടെക്നോളജി അറിഞ്ഞ് അറിവ് നേടുന്നതിനുള്ള അവസരം ലഭിക്കണം. ഈ ലക്ഷ്യം മുന് നിര്ത്തി കോടികള് ചെലവഴിച്ച് 150 എന്ജിനീയര്മാര് അഞ്ചു വര്ഷം കൊണ്ട് വികസിപ്പിച്ചെടുത്ത ടാല്റോപിന്റെ എഡ്യു-ടെക് സംരംഭമായ സ്റ്റെയ്പ്പാണ് ടെക് @ സ്കൂള് പ്രൊജക്ട് നടപ്പിലാക്കുന്നത്. മെഗാസ്റ്റാര് മമ്മൂട്ടിയാണ് സ്റ്റെയ്പ്പിനെ കേരളത്തിന് പരിചയപ്പെടുത്തിയത്. റിപ്പോര്ട്ടര് ടിവിയാണ് ടെക് @ സ്കൂള് പ്രൊജക്ടിന്റെ ബ്രാന്ഡ് പാര്ട്ണര്.
യുപി തലം മുതല് ഹയര്സെക്കണ്ടറി തലം വരെ പഠിക്കുന്ന വിദ്യാര്ത്ഥികളെ ഇന്നത്തെ എന്ജിനീയര്മാരും നാളത്തെ ടെക്-സയന്റിസ്റ്റുകളുമായി വാര്ത്തെടുക്കുന്നതിന് ടെക് @ സ്കൂളിലൂടെ ഹൈബ്രിഡ് സ്കൂളായി മാറുന്നതിലൂടെ കഴിയും. സ്കൂളിനോ രക്ഷിതാക്കള്ക്കോ കാര്യമായ സാമ്പത്തിക ബാധ്യത വരാതെ തന്നെ സ്കൂളുകള്ക്ക് കാലത്തിനനുസരിച്ച് മാറാന് കഴിയുന്നു എന്നത് പദ്ധതിയുടെ വലിയൊരു പ്രത്യേകതയാണ്.
കേരളത്തെ അമേരിക്കയിലെ സിലിക്കണ് വാലി മോഡലില് ടെക്നോളജിയുടെയും സംരംഭകത്വത്തിന്റെയും ആസ്ഥാനമാക്കി മാറ്റിയെടുക്കുകയെന്ന ടാല്റോപിന്റെ മിഷന് പ്രായോഗിക തലത്തിലെത്തിക്കുന്നതിന് ടെക്നോളജിയില് ടാലന്റായ വലിയ മാന്പവര് കേരളത്തിലുണ്ടാക്കിയെടുക്കുക എന്ന ലക്ഷ്യത്തോടെ ടാല്റോപ് രൂപം നല്കിയ പ്രൊജക്ടാണ് ടെക് @ സ്കൂള്. സ്കൂളുകളെ ഹൈബ്രിഡ് സ്കൂളായി അപ്ഗ്രേഡ് ചെയ്യുന്നതിനും കഴിവുള്ള എന്ജിനീയര്മാരെയും ടെക് സയന്റിസ്റ്റുകളെയും ലോകത്തിന് സംഭാവന ചെയ്യുന്നതിനും ടെക് @ സ്കൂള് പ്രൊജക്ട് കൊണ്ടുവരുന്നതിലൂടെ സ്കൂളുകള്ക്ക് സാധിക്കുന്നു.
വിദ്യാര്ത്ഥികള് ഭാവിയില് ഏത് കരിയര് തിരഞ്ഞെടുത്താലും അവിടെയെല്ലാം സാങ്കേതിക വിദ്യയിലുള്ള അറിവ് കൂടിയേ തീരൂ. ഇത് തിരിച്ചറിഞ്ഞു കൊണ്ടാണ് ഉമരിയ്യ പബ്ലിക് സ്കൂള് ടാല്റോപിന്റെ ടെക് @ സ്കൂള് പ്രൊജക്ട് നടപ്പാക്കുവാന് തീരുമാനിച്ചതെന്ന് സ്കൂള് അക്കാദമിക് ഡയറക്ടര് ഡോ. എം കെ അബ്ദുല് സത്താര് പറഞ്ഞു. ദ്രുതഗതിയില് മുന്നേറിക്കൊണ്ടിരിക്കുന്ന സാങ്കേതിക വിദ്യകളുടെ ലോകത്തിനായി നമ്മുടെ വിദ്യാര്ത്ഥികളെ സജ്ജരാക്കുക എന്നത് ഇന്ന് വിദ്യാഭ്യാസ രംഗത്തെ സംബന്ധിച്ചിടത്തോളം ഏറ്റവും പ്രധാനപ്പെട്ടതാണ്. ടെക്നോളജിയുടെ കുതിച്ചു ചാട്ടത്തിനൊപ്പം കുതിക്കാന് നമ്മുടെ കുട്ടികള്ക്ക് കഴിയണമെങ്കില് അവര് ടെക്നോളജിയില് അവഗാഹം നേടിയേ തീരൂവെന്നും അദ്ദേഹം പറഞ്ഞു.
ഹൈബ്രിഡ് സ്കൂളായി മാറിയത് കുട്ടികളുടെ അക്കാദമിക് മികവിനെ കൂടുതല് അഭിവൃദ്ധിപ്പെടുത്തുന്നതിനും സഹായകരമായിട്ടുണ്ടെന്ന് ഉമരിയ്യ പബ്ലിക് സ്കൂള് സെക്രട്ടറി എം എസ് ഷാജി ചൂണ്ടിക്കാട്ടി. എഐയുടെയും റോബോട്ടിക്സിന്റെയും ലോകത്തേക്ക് തയ്യാറെടുക്കുന്നതിനും ഇന്ഡസ്ട്രി ആവശ്യപ്പെടുന്ന തരത്തില് വിദ്യാഭ്യാസം നേടുന്നതിനും ലഭിച്ച സാഹചര്യം വിദ്യാര്ത്ഥികളും ഏറെ ആവേശത്തോടെ തന്നെ ഏറ്റെടുത്തു കഴിഞ്ഞു.