ഹൃദ്രോഗത്തിന്റെ ആദ്യഘട്ടത്തില്‍ സംഭവിക്കുന്ന എന്‍ഡോതീലിയല്‍ ഡിസ്ഫങ്ഷന്‍ എങ്ങനെ തിരിച്ചറിയാം

ഹൃദ്രോഗത്തിന്റെ ആദ്യഘട്ടം ആരംഭിക്കുന്നത് രക്തക്കുഴലുകളിലുണ്ടാകുന്ന കേടുപാടുകളില്‍നിന്നാണ്

ഹൃദ്രോഗത്തിന്റെ ആദ്യഘട്ടത്തില്‍ സംഭവിക്കുന്ന എന്‍ഡോതീലിയല്‍ ഡിസ്ഫങ്ഷന്‍ എങ്ങനെ തിരിച്ചറിയാം
dot image

ഹൃദ്രോഗം പെട്ടെന്ന് പ്രത്യക്ഷപ്പെടുന്നത് അപൂര്‍വ്വമാണ്. ലക്ഷണങ്ങളായ നെഞ്ചുവേദനയും മറ്റും ഉണ്ടാകുന്നതിന് വര്‍ഷങ്ങള്‍ക്ക് മുന്‍പ്തന്നെ രോഗം ആരംഭിച്ചിട്ടുണ്ടാവും. ആദ്യകാല മാറ്റങ്ങളിലൊന്ന് രക്തക്കുഴലുകളുടെ ആന്തരിക പാളിയിലാണ് സംഭവിക്കുന്നത്. ആ ഘട്ടത്തെയാണ് 'എന്‍ഡോതീലിയല്‍ ഡിസ്ഫങ്ഷന്‍' എന്ന് വിളിക്കുന്നത്. ധമനികള്‍ ദൃശ്യപരമായ കേടുപാടുകള്‍ കാണിക്കുന്നതിന് മുന്‍പ്തന്നെ ഇത് ആരംഭിക്കാം. ഡോക്ടര്‍മാര്‍ ഈ സ്‌റ്റേജിനെ 'മിസ്ഡ് വിന്‍ഡോ' എന്നാണ് വിളിക്കുന്നത്.

heart disease

എന്താണ് എന്‍ഡോതീലിയന്‍ ഡിസ്ഫങ്ഷന്‍

രക്തക്കുഴലുകളെ ആവരണം ചെയ്യുന്ന നേര്‍ത്തതും സൂക്ഷ്മവുമായ ഒരു പാളിയാണ് 'എന്‍ഡോതെലിയം'. ഇത് രക്തചംക്രമണത്തെ സഹായിക്കുന്നു. രക്തക്കുഴലുകളെ വിശ്രമിക്കാനും മുറുകാനും സഹായിക്കുന്നു.രക്തപ്രവാഹം സുഗമമായി നിലനിര്‍ത്തുകയും രക്തം കട്ടപിടിക്കുന്നത് തടയുകയും വീക്കം നിയന്ത്രിക്കുകയും ചെയ്യുന്നു.

ഈ പാളി നന്നായി പ്രവര്‍ത്തിക്കുമ്പോഴാണ് ഹൃദയത്തിലേക്ക് നല്ല രക്ത വിതരണം ലഭിക്കുന്നത്. അത് പ്രവര്‍ത്തിക്കാതാകുമ്പോള്‍ നൈട്രിക് ഓക്‌സൈഡിന്റെ അളവ് കുറയ്ക്കുകയും രക്തക്കുഴലുകളിലെ വഴക്കം കുറയുകയും കേടുപാടുകള്‍ക്ക് സാധ്യത കൂടുതലാവുകയും ചെയ്യും. മാത്രമല്ല രക്തക്കുഴലുകളില്‍ പ്ലാക്ക് ഉണ്ടാകാനുള്ള സാധ്യതയും കൂടുതലാണ്.

എങ്ങനെയാണ് എന്‍ഡോതീലിയന്‍ ഡിസ്ഫങ്ഷന്‍ ആരംഭിക്കുന്നത്

എന്‍ഡോതീലിയന്‍ ഡിസ്ഫങ്ഷന്‍ പെട്ടെന്നുണ്ടാകുന്നതല്ല. പ്രമേഹം, ഉയര്‍ന്ന രക്തസമ്മര്‍ദ്ദം, പുകവലി ശീലങ്ങള്‍, അല്ലെങ്കില്‍ കൊളസ്‌ട്രോള്‍ അളവ് കൂടുതലുളളവരില്‍ ഒക്കെ ഇത് പതിവായി കാണപ്പെടുന്നു. ഈ ഘടകങ്ങള്‍ കാലക്രമേണ രക്തക്കുഴലുകളെ സമ്മര്‍ദ്ദത്തിലാക്കുന്നു. നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഹെല്‍ത്ത് ഉള്‍പ്പെടെ നടത്തിയ ചില പഠനങ്ങള്‍ കാണിക്കുന്നത് എന്‍ഡോതെലിയന്‍ ഡിസ്ഫങ്ഷന്‍ ഭാവിയില്‍ ഹൃദ്രോഗം ഉണ്ടാകാനുള്ള സാധ്യത എടുത്ത് കാണിക്കുന്നു എന്നാണ്.

heart disease

ലക്ഷണങ്ങള്‍

പ്രാരംഭഘട്ടത്തില്‍ മിക്ക ആളുകള്‍ക്കും ലക്ഷണങ്ങളൊന്നും അനുഭവപ്പെടുന്നില്ല. എന്നാല്‍ ചെറിയ മാറ്റങ്ങള്‍ ദൃശ്യമായേക്കാം.

  • വ്യായാമ ശേഷിയില്‍ നേരിയ കുറവ്
  • രക്തചംക്രമണം മോശമായതിനാല്‍ കൈകള്‍ക്കും കാലുകള്‍ക്കും തണുപ്പ് അനുഭവപ്പെടുക
  • ഇടയ്ക്കിടെയുണ്ടാകുന്ന രക്തക്കുഴലുകളുടെ സങ്കോചം

നേരത്തെ കണ്ടുപിടിച്ചാല്‍ പ്രയോജനമുണ്ടോ?

  • ഹൃദ്രോഗത്തിന്റെ പല ഘട്ടങ്ങളില്‍നിന്ന് വ്യത്യസ്തമായി ഈ ആരംഭ ഘട്ടത്തില്‍ രോഗം മനസിലാക്കിയാല്‍ പോസിറ്റീവായ മാറ്റങ്ങള്‍ വരുത്താന്‍ കഴിയും.
  • പതിവ് വ്യായാമം, സമീകൃതാഹാരം, പുകവലി നിര്‍ത്തല്‍, സമ്മര്‍ദ്ദം കുറയ്ക്കല്‍ തുടങ്ങിയ ജീവിതശൈലീ മാറ്റങ്ങള്‍ എന്‍ഡോതീലിയല്‍ പ്രവര്‍ത്തനം പുനഃസ്ഥാപിക്കാന്‍ സഹായിക്കും.
  • ശാരീരിക പ്രവര്‍ത്തനങ്ങള്‍ നൈട്രിക് ഓക്‌സൈഡിന്റെ ഉത്പാദനം മെച്ചപ്പെടുത്തുന്നു. പഴങ്ങള്‍, പച്ചക്കറികള്‍, നട്‌സ്, ആരോഗ്യകരമായ കൊഴുപ്പുകള്‍ എന്നിവ അടങ്ങിയ ഭക്ഷണക്രമം വീക്കം കുറയ്ക്കുന്നു.
  • പുകയില ഒഴിവാക്കുന്നത് രക്തക്കുഴലുകളുടെ പാളിയെ സംരക്ഷിക്കുന്നു. ഉറക്കവും സമ്മര്‍ദ്ദവും പോലും രക്തക്കുഴലുകളുടെ ആരോഗ്യം നിലനിര്‍ത്തുന്നതില്‍ ഒരു പങ്കു വഹിക്കുന്നു.

( ഈ ലേഖനം വിവരങ്ങള്‍ നല്‍കുന്നതിന് വേണ്ടി മാത്രമുള്ളതാണ്. ആരോഗ്യ സംബന്ധമായ പ്രശ്‌നങ്ങള്‍ക്ക് ഒരു ഡോക്ടറുടെ സേവനം തേടേണ്ടത് അത്യാവശ്യമാണ്.)

Content Highlights : How to recognize endothelial dysfunction, which occurs in the early stages of heart disease. The early stages of heart disease begin with damage to the blood vessels.





                        
                        
                        


 


                        dot image
                        
                        
To advertise here,contact us
dot image