

തിരുവനന്തപുരം: കെഎസ്ആര്‍ടിസി ബസ്സും ഓട്ടോറിക്ഷയും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ വയോധികന് ദാരുണാന്ത്യം. കൊല്ലായി സ്വദേശി ഇസഹാക്ക്(72) ആണ് മരിച്ചത്. വൈകുന്നേരം മൂന്ന് മണിക്കായിരുന്നു അപകടം സംഭവിച്ചത്.
തിരുവനന്തപുരത്തു നിന്ന് തെന്മലയിലേക്ക് പൊയ്‌ക്കൊണ്ടിരുന്ന കെഎസ്ആര്‍ടിസി ബസ് ആണ് ഓട്ടോയില്‍ ഇടിച്ചത്. ഇസഹാക്കിനെ മെഡിക്കല്‍ കൊളേജ് ആശുപത്രിയില്‍ എത്തിച്ചുവെങ്കിലും മരണപ്പെടുകയായിരുന്നു.
Content Highlight : Elderly man lost his life tragically in collision between KSRTC bus and auto-rickshaw