

തിരുവനന്തപുരം: വിഴിഞ്ഞത്ത് മോഷണ നാടകം നടത്തിയ വീട്ടുടമ പൊലീസ് കസ്റ്റഡിയിൽ. വെങ്ങാനൂർ സ്വദേശി മനോജാണ് വിഴിഞ്ഞം പൊലീസിന്റെ പിടിയിലായത്. മകളുടെ സ്വർണം പണയം വെച്ചത് ഒളിപ്പിക്കാൻ മോഷണ നാടകം നടത്തിയെന്നാണ് മൊഴി.
തിങ്കളാഴ്ച രാത്രി വീട്ടിൽ മോഷണം നടന്നു എന്ന് മനോജ് പൊലീസിൽ പരാതി നൽകി. ഏഴ് പവൻ സ്വർണവും 15,000 രൂപയും മോഷണം പോയെന്നായിരുന്നു പരാതി. വീടിന്റെ ജനൽ കമ്പി അകത്തുനിന്ന് മുറിച്ചത് പൊലീസിൽ സംശയമുണ്ടാക്കി. ഒരാഴ്ച മുൻപ് മകളുടെ കൊലുസ് പണയം വെച്ച വിവരം വീട്ടുകാരറിയാതിരിക്കാനാണ് വ്യാജ മോഷണ കഥ ഇയാൾ മെനഞ്ഞത്.
Content Highlight : A homeowner in Vizhinjam has been taken into police custody.He allegedly staged a fake robbery to mislead authorities.