സൗദി കടുപ്പിക്കുന്നു; ഈ നാല് തസ്തികകളിൽ അവസരങ്ങൾ തേടുന്നതിന് പ്രവാസികൾക്ക് കടുത്ത നിയന്ത്രണം

പുതിയ നീക്കം സ്വകാര്യ മേഖലയിലെ നിയമനങ്ങളെയും ബാധിക്കും

സൗദി കടുപ്പിക്കുന്നു; ഈ നാല് തസ്തികകളിൽ അവസരങ്ങൾ തേടുന്നതിന് പ്രവാസികൾക്ക് കടുത്ത നിയന്ത്രണം
dot image

പ്രവാസി സമൂഹത്തിന് തിരിച്ചടിയായി നാല് ഉന്നത തസ്തികകൾ സ്വദേശികൾക്ക് മാത്രമായി പരിമിതപ്പെടുത്തിക്കൊണ്ട് സൗദി അറേബ്യ. 2026 ജനുവരി 29-ലെ റിപ്പോർട്ടുകൾ പ്രകാരം, തൊഴിൽ സേവനങ്ങൾക്കായുള്ള കേന്ദ്രീകൃത പ്ലാറ്റ്‌ഫോമായ ഖിവ (Qiwa) വഴി നാല് തസ്തികകളിലേക്ക് പ്രവാസികളുടെ പ്രൊഫഷൻ മാറ്റുന്നതിനുള്ള അപേക്ഷകൾ സ്വീകരിക്കുന്നത് സർക്കാർ നിർത്തിവെച്ചു. ജനറൽ മാനേജർ എന്ന തസ്തിക പൂർണമായും സൗദി പൗരന്മാർക്കായി മാറ്റിവെച്ചതാണ് ഇതിൽ ഏറ്റവും പ്രധാനം.

നിലവിൽ ജനറൽ മാനേജർ തസ്തികയിൽ ജോലി ചെയ്യുന്ന പ്രവാസികൾ സിഇഒ അല്ലെങ്കിൽ ചെയർമാൻ തുടങ്ങിയ ബദൽ തസ്തികകളിലേക്ക് മാറാൻ നിർദ്ദേശിക്കപ്പെട്ടിട്ടുണ്ട്. തൊഴിൽ മന്ത്രാലയത്തിന്റെ പുതിയ നീക്കം സ്വകാര്യ മേഖലയിലെ നിയമനങ്ങളെയും ബാധിക്കും. ജനറൽ മാനേജർ തസ്തികയെ കൂടാതെ സൗദിവത്ക്കരണം നടപ്പിലാക്കിയ വിഭാ​ഗങ്ങൾ ഇവയാണ്.

സെയിൽസ് റെപ്രസെന്റേറ്റീവ് (വലിയ തോതിൽ സൗദി പൗരന്മാർ നിയമിക്കപ്പെടും)

മാർക്കറ്റിങ് സ്പെഷ്യലിസ്റ്റ് (60 ശതമാനം സൗദി പൗരന്മാർ നിയമിക്കപ്പെടും)

പ്രൊക്യുർമെന്റ് മാനേജർ (സ്വദേശികൾക്ക് തന്നെ മേൽനോട്ട ചുമതൽ നൽകും)

പ്രവാസികളെ സംബന്ധിച്ചിടത്തോളം ഈ മാറ്റങ്ങൾ അതീവ നിർണായകമാണ്. കാരണം, ഈ തസ്തികകളിലേക്ക് വിദേശികളെ തിരഞ്ഞെടുക്കാനോ അവരുടെ തൊഴിൽ പദവി പുതുക്കാനോ തൊഴിലുടമകൾക്ക് ഇനി നിയമപരമായി സാധിക്കില്ല. ഉദ്യോഗാർത്ഥികൾ ഇന്റർവ്യൂവിൽ വിജയിച്ചാൽ പോലും നിയമനം നടത്താൻ കഴിയില്ല എന്നതാണ് വസ്തുത. ഒരു തൊഴിൽ വിഭാഗം പൂർണമായും സ്വദേശിവൽക്കരിക്കപ്പെട്ടാൽ, ആ തസ്തികകളിലേക്ക് വിദേശികൾക്ക് വർക്ക് പെർമിറ്റ് നൽകുന്ന നടപടികൾ തടയപ്പെടും.

Content Highlights: Saudi Arabia has introduced a new labor policy that prevents expatriates from working in four key job sectors. The move is part of the government’s efforts to prioritize local workforce employment and reduce reliance on foreign workers in certain industries. This change has created concern among expatriates and employers in the country, as it impacts job opportunities in these sectors.

dot image
To advertise here,contact us
dot image