'ലോകകപ്പ് ടീമിൽ സ്ഥാനമർഹിക്കുന്നില്ല'; വീണ്ടും നിരാശപെടുത്തിയ സഞ്ജുവിന് നേരെ സോഷ്യൽ മീഡിയയിൽ വിമർശനം

ന്യൂസിലന്‍ഡിനെതിരായ മൂന്നാം ടി20യിലും നിരാശപ്പെടുത്തിയിരിക്കുകയാണ് മലയാളി താരം സഞ്ജു സാംസണ്‍

'ലോകകപ്പ് ടീമിൽ സ്ഥാനമർഹിക്കുന്നില്ല'; വീണ്ടും നിരാശപെടുത്തിയ സഞ്ജുവിന് നേരെ സോഷ്യൽ മീഡിയയിൽ വിമർശനം
dot image

ന്യൂസിലന്‍ഡിനെതിരായ മൂന്നാം ടി20യിലും നിരാശപ്പെടുത്തിയിരിക്കുകയാണ് മലയാളി താരം സഞ്ജു സാംസണ്‍. മൂന്നാം ടി 20 യിൽ നേരിട്ട ആദ്യ പന്തില്‍ സഞ്ജു പുറത്താവുകയായിരുന്നു. മാറ്റ് ഹെന്റിയുടെ പന്തില്‍ ക്ളീൻ ബൗള്‍ഡ് ആയാണ് മടക്കം. ഈ പരമ്പരയില്‍ 10, 6, 0 എന്നിങ്ങനെയാണ് സഞ്ജുവിന്റെ സ്‌കോറുകള്‍.

തുടച്ചർയായ മൂന്നാം മത്സരത്തിലും നിരാശപ്പെടുത്തിയതോടെ വലിയ രീതിയിലുള്ള ട്രോളുകളാണ് സഞ്ജുവിനെതിരെ വരുന്നത്. മറുവശത്ത് ഇഷാന്‍ കിഷന്‍ ആവട്ടെ മികച്ച ഫോം തുടരുകയും ചെയ്യുന്നു. രണ്ടാം ടി 20 യിൽ വെടിക്കെട്ട് ഫിഫ്റ്റി നേടിയ ഇഷാൻ മൂന്നാം ടി 20 യിലും മിന്നൽ പ്രകടനങ്ങൾ തുടർന്നു.

സോഷ്യല്‍ മീഡിയയില്‍ രൂക്ഷ വിമര്‍ശനങ്ങളാണ് സഞ്ജുവിനെതിരെ ഉയരുന്നത്. തന്റെ പ്രതിഭയോടെ നീതി പുലര്‍ത്താന്‍ സാധിക്കുന്നില്ലെന്നുമൊക്കെയാണ് സഞ്ജുവിനെതിരെ ഉയരുന്ന വിമര്‍ശനം. ടി20 ലോകകപ്പ് ടീമിലും സഞ്ജു സ്ഥാനം അര്‍ഹിക്കുന്നില്ലെന്നും ചിലര്‍ പറയുന്നു.

ദിവസങ്ങൾക്കപ്പുറം തിരുവനന്തപുരം കാര്യവട്ടം സ്റ്റേഡിയത്തിലാണ് ഇന്ത്യ-ന്യൂസിലാൻഡ് പരമ്പരയിലെ അവസാന ടി 20 നടക്കുന്നത്. അതിലേക്കുള്ള ടിക്കറ്റുകൾ വിറ്റഴിഞ്ഞത് 24 മണിക്കൂറിനും താഴെ സമയത്തിനുള്ളിലാണ്. സഞ്ജുവിന്റെ വെടിക്കെട്ട് കാണാനാകുമെന്ന പ്രതീക്ഷിയിലാണ് അത്. ആ പ്രതീക്ഷ അസ്ഥാനത്താകുമോ എന്ന ആശങ്കയിലാണ് ഇപ്പോൾ ആരാധകർ.

ആ ആശങ്കകൾക്ക് വകയുണ്ട് താനും. അടുത്ത മത്സരം മുതൽ പരിക്കേറ്റ് വിശ്രമത്തിലായിരുന്ന തിലക് വർമ തിരിച്ചെത്തുമെന്നാണ് റിപ്പോർട്ടുകൾ. ടോപ് ഓർഡറിൽ കൺസ്റ്റിസ്റ്റന്റായി ,മികച്ച റൺറേറ്റിൽ ടോട്ടൽ മുന്നോട്ടുകൊണ്ടുപോകുന്ന തിലകിനെ ഏതായാലും പുറത്തിരുത്താനുള്ള സാധ്യതയില്ല. അങ്ങനെയെങ്കിൽ ബാക്ക് അപ്പ് ഓപ്പണറായി ടീമിലെടുത്തതാണെങ്കിലും ഇഷാൻ കിഷനെ ഓപ്പണറാക്കി സഞ്ജുവിനെ പുറത്തിരുത്താൻ സാധ്യതയുണ്ട്.

ഏതായാലും സഞ്ജുവിനെ ഒഴിച്ച് നിർത്തിയാൽ ഇന്ത്യയ്ക്ക് ഏറെ ആത്‌മവിശ്വാസം നൽകുന്നതാണ് ഇന്നലത്തെ മൂന്നാം ജയം. ന്യൂസിലാൻഡ് മുന്നോട്ടുവെച്ച 154 റൺസ് വിജയ ലക്ഷ്യം വെറും പത്തോവറിലാണ് ഇന്ത്യ മറികടന്നത് എന്നോർക്കണം.

ടി 20 ക്രിക്കറ്റിലെ ഒരു ഇന്ത്യക്കാരന്റെ ഏറ്റവും വേഗതയേറിയ രണ്ടാമത്തെ ഫിഫ്റ്റിയാണ് അഭിഷേക് ഇന്ന് കുറിച്ചത്. 14 പന്തിൽ അർധ സെഞ്ച്വറി തൊട്ട അഭിഷേക് 20 പന്തിൽ 68 റൺസ് നേടി. സൂര്യകുമാർ യാദവ് ഒരിക്കൽ കൂടി മിന്നും പ്രകടനം നടത്തി. 26 പന്തിൽ 57 റൺസ് നേടിയ സൂര്യ 468 ദിവസങ്ങൾക്ക് ശേഷം നേടിയ ഫിഫ്റ്റിക്ക് മേൽ തന്റെ ഫോം ഒന്നോടെ ഉറപ്പിച്ചു.

Content highlights: IND VS NZ ;; Social media criticizes Sanju Samson for disappointing form vs new zeland in T20

dot image
To advertise here,contact us
dot image