ബ്രവിസിന്റെ വെടിക്കെട്ട് സെഞ്ച്വറി വിഫലം; പ്രിട്ടോറിയയെ തോൽപ്പിച്ച് ഈസ്റ്റേൺ കേപ്പിന് SA 20 കിരീടം

ഡെവാൾഡ്‌ ബ്രവിസിന്റെ വെടിക്കെട്ട് സെഞ്ച്വറിയാണ് പ്രിട്ടോറിയ ക്യാപിറ്റൽസിന് മാന്യമായ സ്കോർ സമ്മാനിച്ചത്

ബ്രവിസിന്റെ വെടിക്കെട്ട് സെഞ്ച്വറി വിഫലം; പ്രിട്ടോറിയയെ തോൽപ്പിച്ച് ഈസ്റ്റേൺ കേപ്പിന് SA 20 കിരീടം
dot image

ദക്ഷിണാഫ്രിക്ക ടി 20 പ്രീമിയർ ലീഗ് കിരീടം ചൂടി സൺറൈസേഴ്‌സ് ഈസ്റ്റേൺ കേപ്പ്. പ്രിട്ടോറിയ ക്യാപിറ്റൽസിനെ ആറ് വിക്കറ്റിനാണ് ഈസ്റ്റേൺ ക്യാപ്പ് തകർത്തത്. ആദ്യം ബാറ്റ് ചെയ്ത പ്രിട്ടോറിയ 20 ഓവറിൽ ഏഴ് വിക്കറ്റ് നഷ്ടത്തിൽ 158 റൺസ് നേടിയപ്പോൾ ഈസ്റ്റേൺ കേപ്പ് നാല് വിക്കറ്റുകൾ നഷ്ടത്തിൽ നാല് പന്ത് ബാക്കി നിൽക്കെ ലക്ഷ്യം മറികടന്നു.

ഡെവാൾഡ്‌ ബ്രവിസിന്റെ വെടിക്കെട്ട് സെഞ്ച്വറിയാണ് പ്രിട്ടോറിയ ക്യാപിറ്റൽസിന് മാന്യമായ സ്കോർ സമ്മാനിച്ചത്. 56 പന്തിൽ ഏഴ് സിക്‌സറും എട്ട് ഫോറുകളും അടക്കം 108 റൺസാണ് ഐ പി എല്ലിൽ ചെന്നൈ സൂപ്പർ കിങ്‌സ് താരം കൂടിയ ബ്രവിസ് നേടിയത്. നേരത്തെ ടോസ് നേടി ഈസ്റ്റേൺ ബൗളിങ് തിരഞ്ഞെടുക്കുകയായിരുന്നു.

എന്നാൽ മറുപടി ബാറ്റിങ്ങിൽ മാത്യു ബ്രീറ്റ്സ്കി (68 ), ട്രിസ്റ്റൻ സ്റ്റംബ്സ് (63 ) എന്നിവർ ചേർന്ന് ഈസ്റ്റേൺ കേപ്പിനെ കിരീടത്തിലേക്ക് നയിക്കുകയായിരുന്നു. ഇന്ത്യൻ മുൻതാരം സൗരവ് ഗാംഗുലിയായിരുന്നു പ്രിട്ടോറിയയുടെ പരിശീലകൻ.

Content highlights: SA20 Final; Sunrisers Eastern Cape beat Pretoria Capitals

dot image
To advertise here,contact us
dot image