

തിരുവനന്തപുരം: തിരുവനന്തപുരത്ത് ഇരുചക്ര വാഹനത്തിൽ കാറിടിച്ച് യുവതിക്ക് ദാരുണാന്ത്യം. അരുവിക്കര സ്വദേശി ഹസീനയാണ് മരിച്ചത്. നാൽപത് വയസായിരുന്നു. മക്കൾക്കൊപ്പം സ്കൂട്ടറിൽ പോകവേ കാർ ഇടിക്കുകയായിരുന്നു.

തിരുവനന്തപുരം നെടുമങ്ങാടാണ് അപകടം നടന്നത്. മക്കൾക്കൊപ്പം സ്കൂട്ടറിൽ സഞ്ചരിക്കവെ കാർ ഇടിച്ച് തെറിപ്പിക്കുകയായിരുന്നു. സംഭവ സ്ഥലത്തുവെച്ചുതന്നെ ഹസീന മരിച്ചു. മക്കളായ ഷംനയേയും റംസാനയേയും തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഹസീനയുടെ മൃതദേഹം തിരുവനന്തപുരം ജില്ലാ ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി.
Content Highlights: A tragic road accident occurred when a car hit a two-wheeler carrying a mother and her children. The woman died on the spot, while the children sustained injuries.