തിരുവനന്തപുരത്ത് നദിയിൽ കുളിക്കാനിറങ്ങിയ വിദ്യാര്‍ത്ഥികൾ മുങ്ങി മരിച്ചു

ഇന്ന് വൈകിട്ടോടെയാണ് നാലുപേര്‍ ഒന്നിച്ച് നദിയിൽ കുളിക്കാനിറങ്ങിയത്

തിരുവനന്തപുരത്ത് നദിയിൽ കുളിക്കാനിറങ്ങിയ വിദ്യാര്‍ത്ഥികൾ മുങ്ങി മരിച്ചു
dot image

തിരുവനന്തപുരം : സുഹൃത്തുക്കള്‍ക്കൊപ്പം നദിയിൽ കുളിക്കാനിറങ്ങിയ പത്താംക്ലാസ് വിദ്യാര്‍ത്ഥികളായ രണ്ടുപേര്‍ മുങ്ങി മരിച്ചു. കടയ്ക്കാവൂര്‍ പൊലീസ് സ്റ്റേഷന്‍ പരിധിയില്‍ കല്ലൂര്‍ക്കോണം പുത്തന്‍വിള വീട്ടില്‍ ഗോകുല്‍(15) ചാലുവിള വീട്ടില്‍ നിഖില്‍ (15) എന്നിവരാണ് മരിച്ചത്. തിരുവനന്തപുരം ആറ്റിങ്ങൽ കടയ്ക്കാവൂര്‍ ഗ്രാമപഞ്ചായത്തിലെ മേലാറ്റിങ്ങൽ ഉദിയറ കുളിക്കടവിലാണ് സംഭവം.

ഇന്ന് വൈകിട്ടോടെയാണ് നാലുപേര്‍ ഒന്നിച്ച് നദിയിൽ കുളിക്കാനിറങ്ങിയത്. ഇരുവരും അപകടത്തില്‍പ്പെട്ടതോടെ കൂടെയുണ്ടായിരുന്ന മറ്റ് രണ്ടുകൂട്ടുകാര്‍ നാട്ടുകാരെ വിവരമറിയിച്ചു. തുടര്‍ന്ന് നാട്ടുകാരും അഗ്നിരക്ഷാസേനയും നടത്തിയ തിരച്ചിലിലാണ് കുട്ടികളെ കണ്ടെത്തിയത്. ഇരുവരെയും തിരുവനന്തപുരം മെഡിക്കല്‍ കോളെജ് ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. കല്ലൂര്‍ക്കോണം ഗവ. ഹൈസ്‌കൂള്‍ വിദ്യാര്‍ത്ഥികളാണ് ഗോകുലും നിഖിലും. ആറ്റിങ്ങൽ ഫയർഫോഴ്സ് നടത്തിയ തിരച്ചിലിൽ ആണ് മൃതദേഹം കണ്ടെത്തിയത്.

Content Highlight : Students die after bathing in river in Thiruvananthapuram.The incident took place at the Melatingal Udiyara bathing stall in Attingal Kadakkavoor grama panchayat, Thiruvananthapuram.

dot image
To advertise here,contact us
dot image