സര്‍ഫറാസ് ഒരേ പൊളി! രഞ്ജി ട്രോഫിയില്‍ വീണ്ടും വെടിക്കെട്ട് സെഞ്ച്വറി

ഇന്ത്യൻ ടീമിൽ നിന്ന് തുടര്‍ച്ചയായി അവഗണന നേരിടുമ്പോഴും മുംബൈ താരമായ സർഫറാസ് രഞ്ജി ട്രോഫി ടൂർണമെന്റിൽ വെടിക്കെട്ട് സെഞ്ച്വറി നേടിയിരിക്കുകയാണ്

സര്‍ഫറാസ് ഒരേ പൊളി! രഞ്ജി ട്രോഫിയില്‍ വീണ്ടും വെടിക്കെട്ട് സെഞ്ച്വറി
dot image

ആഭ്യന്തര ക്രിക്കറ്റിൽ മിന്നും ബാറ്റിങ് തുടർന്ന് ഇന്ത്യൻ താരം സർഫറാസ് ഖാൻ. ഇന്ത്യൻ ടീമിൽ നിന്ന് തുടര്‍ച്ചയായി അവഗണന നേരിടുമ്പോഴും മുംബൈ താരമായ സർഫറാസ് രഞ്ജി ട്രോഫി ടൂർണമെന്റിൽ വെടിക്കെട്ട് സെഞ്ച്വറി നേടിയിരിക്കുകയാണ്. ഹൈദരാബാദിനെതിരെ 164 പന്തിൽ 142 റൺസെടുത്ത് സർഫറാസ് പുറത്താകാതെ നിൽക്കുകയാണ്.

ഹൈദരാബാദിനെതിരായ മത്സരത്തിന്‍റെ ഒന്നാം ദിനം സർഫറാസ് ഖാന്‍റെയും സിദ്ദേഷ് ലാഡിന്‍റെയും വെടിക്കെട്ട് സെഞ്ച്വറിയുടെ കരുത്തില്‍ മുംബൈ ആദ്യ ദിനം കളി നിര്‍ത്തുമ്പോള്‍ നാല് വിക്കറ്റ് നഷ്ടത്തില്‍ 332 റണ്‍സെന്ന മികച്ച നിലയിലെത്തി.142 റണ്‍സുമായി സര്‍ഫറാസും റണ്ണൊന്നുമെടുക്കാതെ ഹിമാന്‍ഷു സി‌ങ്ങുമാണ് ക്രീസില്‍. ആദ്യ ദിനം കളി നിര്‍ത്തുന്നതിന് തൊട്ടു മുമ്പ് സെഞ്ച്വറി നേടിയ ക്യാപ്റ്റൻ സിദ്ദേഷ് ലാഡിന്‍റെ (104) വിക്കറ്റ് മുംബൈയ്ക്ക് നഷ്ടമായി. നാലാം വിക്കറ്റില്‍ സര്‍ഫറാസ്-സിദ്ദേഷ് ലാഡ് സഖ്യം 328 പന്തില്‍ നിർണായകമായ 249 റണ്‍സ് കൂട്ടിച്ചേർത്തതിന് ശേഷമാണ് വേര്‍പിരിഞ്ഞത്.

Also Read:

സർഫറാസ് ഖാന്‍റെ തകർപ്പൻ ഇന്നിങ്സാണ് മത്സരത്തിന്‍റെ ഗതി മാറിയത്. കേവലം 65 പന്തിൽ അർധ സെഞ്ച്വറി തികച്ച സർഫറാസ് വൈകാതെ തന്നെ തന്‍റെ 17-ാം ഫസ്റ്റ് ക്ലാസ് സെഞ്ച്വറിയും പൂർത്തിയാക്കി. 129 പന്തുകളിൽ നിന്നായിരുന്നു സർഫറാസ് മൂന്നക്കം തൊട്ടത്. അവസാനത്തെ ഏഴ് മത്സരങ്ങളിൽ നിന്നായി 66 ശരാശരിയിൽ 329 റൺസാണ് സർഫറാസ് അടിച്ചുകൂട്ടിയത്. വിജയ് ഹസാരെ ട്രോഫിയിൽ 157 റൺസ് എന്ന റെക്കോർഡ് സ്കോർ ഉൾപ്പെടെ 303 റൺസും സർഫറാസ് നേടിയിരുന്നു.

​Content Highlights: Ranji Trophy 2025-26: Sarfaraz Khan Notches Up Another Century For Mumbai

dot image
To advertise here,contact us
dot image