

തിരുവനന്തപുരം: യുവാവിന്റെ മൃതദേഹം കിണറ്റിനുളളില്‍ കണ്ടെത്തി. തിരുവനന്തപുരം ആറ്റിങ്ങല്‍ കോരാണിയിലാണ് സംഭവം. ആണ്ടൂര്‍ ഗവ. എല്‍ പി സ്‌കൂളിന് സമീപം താമസിക്കുന്ന ബിജു (45) ആണ് മരിച്ചത്. സ്വന്തം വീടിന്റെ കിണറ്റിനുളളിലാണ് മൃതദേഹം കണ്ടെത്തിയത്. ബിജുവും അമ്മയും മാത്രമാണ് വീട്ടില്‍ താമസിച്ചിരുന്നത്. ബിജു ഭാര്യയുമായി പിണങ്ങി താമസിക്കുകയായിരുന്നു. രാവിലെ മുതല്‍ ബിജുവിനെ കാണാനില്ലായിരുന്നു. തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് മൃതദേഹം കണ്ടെത്തിയത്. മരണകാരണം വ്യക്തമല്ല. മൃതദേഹം ചിറയിന്‍കീഴ് താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി.
Content Highlights: Man found dead in well in his own home