
തിരുവനന്തപുരം: വര്‍ക്കലയില്‍ എംഡിഎംഎ ശേഖരവുമായി ഒരാള്‍ പിടിയില്‍. ചിറയിന്‍കീഴ് സ്വദേശി ശബരീനാഥ് (46) ആണ് ഡാന്‍സാഫ് സംഘത്തിന്റെ പിടിയിലായത്. നിരവധി ക്രിമിനല്‍ കേസുകളില്‍ പ്രതിയായ ഇയാള്‍ ചിറയിന്‍കീഴ് പോലീസ് സ്റ്റേഷനിലെ റൗഡി ലിസ്റ്റില്‍പ്പെട്ടിട്ടുണ്ട്. പ്രതിയില്‍ നിന്നും 50 ഗ്രാമിലധികം എംഡിഎംഎയാണ് പിടികൂടിയത്. വര്‍ക്കല കരുനിലക്കോട് കുഴിവിളാകം ക്ഷേത്രത്തിനു മുന്‍വശത്തുള്ള ഇരുനില വീട്ടില്‍ നിന്നാണ് ശബരീനാഥിനെ ഡാന്‍സാഫ് സംഘം പിടികൂടിയത്.
Content Highlight; MDMA found during DANSAF inspection in Varkala