
ഇടയ്ക്ക് ഇടെ ആരാധകർക്കായി മമ്മൂക്ക കലക്കൻ ചില ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ പങ്കുവെക്കാറുണ്ട്. പിന്നീട് കുറച്ച് ദിവസത്തേക്ക് ആ മമ്മൂട്ടി ചിത്രങ്ങളാണ് സോഷ്യൽ മീഡിയയിൽ പ്രധാന ചർച്ചാ വിഷയം എന്ന് തന്നെ പറയാം. ഇത്തരം വൈറൽ മമ്മൂക്ക ചിത്രങ്ങൾക്ക് പിന്നിൽ ഫോട്ടോഗ്രാഫർ ഷാനി ഷാകിയുടെ കൈകളാണ് പ്രവർത്തിക്കുന്നത് . ഇപ്പോഴിതാ മമ്മൂക്കയുടെ പിറന്നാൾ ദിനത്തിൽ ആശംസകൾ നേർന്ന് എത്തിയിരിക്കുകയാണ് ഷാനി. മമ്മൂക്കയുടെ ചിത്രങ്ങളും ഇദ്ദേഹം ഇൻസ്റ്റാഗ്രാം കുറിപ്പിനൊപ്പം പങ്കുവെച്ചിട്ടുണ്ട്.
'ഫ്രെയിമുകൾക്കപ്പുറം, നിങ്ങൾ ഞങ്ങൾക്ക് ജീവിതം കാണിച്ചുതന്നു….. എപ്പോഴും നിങ്ങളോട് നന്ദിയുള്ളവനായിരിക്കും ബോസ്. ജന്മദിനാശംസകൾ ഒപ്പം നിങ്ങളെ കൂടുതൽ കൂടുതൽ സ്നേഹിക്കുന്നു,' ഷാനി ഷാകി പറഞ്ഞു. ഷാനി എടുത്തിട്ടുള്ള മമ്മൂട്ടി ചിത്രങ്ങൾ നിരവധി തവണ സോഷ്യൽ മീഡിയയ്ക്ക് തീ കൊളുത്തിയിട്ടുണ്ട്. മികച്ച അഭിപ്രായമായിരുന്നു ചിത്രങ്ങൾക്ക് ലഭിച്ചിരുന്നത്.
അതേസമയം, 74-ാം പിറന്നാള് മമ്മൂട്ടി ആഘോഷിക്കുന്നത്. സിനിമ ഇൻഡസ്ട്രിയിൽ നിന്ന് നിരവധി പേരാണ് നടന് ആശംസകൾ നേർന്നു കൊണ്ടുള്ള പോസ്റ്റ് പങ്കുവെക്കുന്നത്. സമ്പൂർണ രോഗമുക്തനായി തിരിച്ചെത്തിയ മമ്മൂക്കയുടെ പിറന്നാൾ ആയതിനാൽ ഇത്തവണ മമ്മൂട്ടിക്കും ആരാധകർക്കും ഇത് വിലപ്പെട്ടതാണ്. കുറച്ചു കാലമായി സിനിമയിൽ നിന്ന് ഒരു ഇടവേള എടുത്ത് മാറി നിൽക്കുകയായിരുന്നു മമ്മൂട്ടി. രോഗം മാറി മമ്മൂക്ക തിരിച്ചെത്തുന്നുവെന്ന വാർത്ത ആരാധകർ ഏറെ സന്തോഷത്തോടെയാണ് ഏറ്റെടുത്തത്.
Content Highlights: Photographer Shani Shaki wishes Mammootty a happy birthday