ഓട്ടോയും ബുള്ളറ്റും കൂട്ടിയിടിച്ചു; അമ്മയുടെ കയ്യിലിരുന്ന പിഞ്ചുകുഞ്ഞ് റോഡിലേക്ക് തെറിച്ചുവീണു; ദാരുണാന്ത്യം

ഓട്ടോയും ബെെക്കും കൂട്ടിയിടിച്ചാണ് അപകടമുണ്ടായത്

dot image

തിരുവനന്തപുരം: തിരുവനന്തപുരം നെടുമങ്ങാട് -വലിയ മലയിലുണ്ടായ വാഹനാപകടത്തില്‍ പിഞ്ചുകുഞ്ഞിന് ദാരുണാന്ത്യം. ഓട്ടോയും ബുള്ളറ്റ് ബൈക്കും കൂട്ടിയിടിച്ചാണ് അപകടമുണ്ടായത്.

അപകടത്തില്‍ വിതുര സ്വദേശി ഷിജാദിന്റെ മകന്‍ ആബിസ്മില്‍ഹാന്‍ (ഒരു വയസ്) ആണ് മരിച്ചത്. മാതാവിന്റെ കയ്യില്‍ ഇരുന്ന കുഞ്ഞ് തെറിച്ച് റോഡില്‍ വീഴുകയായിരുന്നു. ഉടന്‍ തന്നെ കുഞ്ഞിനെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണം സംഭവിച്ചു.

content highlights: Auto and Bullet collided; toddler in mother's arms fell onto the road; tragic end

dot image
To advertise here,contact us
dot image