
പാലക്കാട്: പാലക്കാട് ഒറ്റപ്പാലത്ത് വാഹനാപകടത്തില്‍ പരിക്കേറ്റ് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു. ശ്രീകൃഷ്ണപുരം സ്വദേശി ആദിത്യനാണ് (28) മരിച്ചത്. ഒറ്റപ്പാലം പാലപ്പുറത്ത് വെച്ച് ഇക്കഴിഞ്ഞ ബുധനാഴ്ചയായിരുന്നു അപകടമുണ്ടായത്.
കാവേരി ഓഡിറ്റോറിയത്തിന് മുന്നില്‍ വച്ചാണ് പിക്കപ്പ് വാനും ബൈക്കും കൂട്ടിയിടിച്ച് അപകടമുണ്ടായത്. തുടര്‍ന്ന് ഗുരുതരമായി പരിക്കേറ്റ ആദിത്യന്‍ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. ഇന്ന് രാത്രി ഏഴ് മണിയോടെ മരണം സ്ഥിരീകരിക്കുകയായിരുന്നു. മൃതദേഹം പോസ്റ്റ്‌മോര്‍ട്ടത്തിന് ശേഷം ബന്ധുക്കള്‍ക്ക് വിട്ട് നല്‍കും.
Content highlights: Pickup van and bike collide; 28-year-old man dies after being injured in accident