
തിരുവനന്തപുരം: തിരുവനന്തപുരത്ത് വീടിനുള്ളിൽ ദമ്പതികളെ മരിച്ച നിലയില്‍ കണ്ടെത്തി. കരമനയിലാണ് സംഭവം. സതീഷ്, ബിന്ദു എന്നിവരാണ് മരിച്ചത്. ഭര്‍ത്താവിനെ കഴുത്തറുത്ത് മരിച്ച നിലയിലും ഭാര്യയെ തൂങ്ങിമരിച്ച നിലയിലുമാണ് കണ്ടെത്തിയത്. സാമ്പത്തിക ബാധ്യതകളെ തുടര്‍ന്ന് ഇരുവരും ജീവനൊടുക്കിയതാണെന്നാണ് സംശയം. പൊലീസ് സംഭവ സ്ഥലത്തേയ്ക്ക് പുറപ്പെട്ടു.
Content Highlights- Couple found dead inside home in Karamana