സിഐടിയുവിന്റെ നേതൃത്വത്തിൽ SSLC,പ്ലസ്ടു പരീക്ഷകളിൽ ഉന്നത വിജയം കൈവരിച്ച വിദ്യാർത്ഥികളെ അനുമോദിച്ചു

സിപിഎം പാളയം ഏരിയ സെക്രട്ടറി പി. ബാബു ഉത്ഘാടനം നടത്തി

dot image

തിരുവനന്തപുരം: ജില്ലാ ഓട്ടോ ടാക്‌സി & ലൈറ്റ് മോട്ടോര്‍ വര്‍ക്കേഴ്‌സ് യൂണിയന്റെ (CITU) നേതൃത്വത്തില്‍ SSLC, +2 പരീക്ഷകളില്‍ ഉന്നത വിജയം കൈവരിച്ച വിദ്യാര്‍ത്ഥികളെ അനുമോദിച്ചു. സിപിഎം പാളയം ഏരിയ കമ്മിറ്റി സെക്രട്ടറി പി. ബാബു ഉത്ഘാടനം നടത്തി. ജനറല്‍ ആശുപത്രിക്ക് സമീപം ഓട്ടോ തൊഴിലാളികളുടെ നേതൃത്വത്തിലാണ്‌ പരിപാടി സംഘടിപ്പിച്ചത്.

നിരവധി വിദ്യാര്‍ത്ഥികള്‍ക്ക് ലോക്കല്‍ കമ്മിറ്റി സെക്രട്ടറി ഐ പി ബിനു പഠനോപകരണങ്ങള്‍ വിതരണം ചെയ്തു. GH LC സെക്രട്ടറി സി പ്രസന്നന്‍, പാളയം ഏരിയാ കമ്മിറ്റി അംഗം പ്രേമന്‍, GH ബ്രാഞ്ച് സെകട്ടറി സുരേഷ് കുമാര്‍ എന്നിവര്‍ ചടങ്ങില്‍ പങ്കെടുത്തു.

വളര്‍ന്നു വരുന്ന പുതിയ തലമുറക്ക് ഒരു കൈതാങ്ങ് ആണ് ഒരു കൂട്ടം തൊഴിലാളികളുടെ ഈ കൂട്ടായ പ്രവര്‍ത്തനം. ഉയര്‍ന്ന മാര്‍ക്ക് കൈവരിച്ച വിദ്യാര്‍ത്ഥികളെ പ്രോത്സാഹിപ്പിക്കാനും വളര്‍ന്നു വരുന്ന അടുത്ത തലമുറക്ക് ഉള്ള പ്രചോദനവും പഠിക്കുവാനുള്ള സാഹചര്യം ഒരുക്കലും ആണ് ഈ പരിപാടിയുടെ മുഖ്യ ആകര്‍ഷണം. പാവപെട്ട കുട്ടികള്‍ക്കു പഠിക്കുവാനുള്ള സാഹചര്യം ഒരുക്കുന്നതിലൂടെ ഒരു മികച്ച തലമുറയെ വാര്‍ത്തെടുക്കുക്കുവാനാകുമെന്ന് തിരുവനന്തപുരം ജില്ലാ ഓട്ടോ ടാക്‌സി & ലൈറ്റ് മോട്ടോര്‍ വര്‍ക്കേഴ്‌സ് യൂണിയന് തൊഴിലാളികള്‍ പ്രതികരിച്ചു. 55 ഓളം വിദ്യാര്‍ത്ഥികള്‍ക്കാണ് ചടങ്ങില്‍ പഠനോപകരണങ്ങള്‍ വിതരണം ചെയ്തത്.

Content Highlights: Students who achieved high success in the Class 10 Plus Two examinations were felicitated by CITU

dot image
To advertise here,contact us
dot image