

പാലക്കാട്: ആംബുലന്‍സ് ഉപയോഗിച്ച് ഓണാഘോഷം നടത്തിയതിനെതിരെ പരാതി നല്‍കി ആംബുലന്‍സ് ഡ്രൈവര്‍മാര്‍. പാലക്കാട് മോയന്‍സ് LP സ്‌കൂളില്‍ നടന്ന സ്വകാര്യ വിദ്യാഭ്യാസ സ്ഥാപനത്തിന്റെ ഓണാഘോഷത്തിനെതിരെ ആംബുലന്‍സ് ഡ്രൈവര്‍മാരുടെ പരാതി.
ജീവന്‍ രക്ഷാ വാഹനത്തെ ദുരുപയോഗം ചെയ്തുവെന്ന് കാണിച്ച് എംവിഡിക്കാണ് പരാതി നല്‍കിയത്. ഓണാഘോഷ പരിപാടിക്കിടെ ആംബുലന്‍സില്‍ യാത്ര ചെയ്തു വര്‍ണപ്പൊടി വിതറുന്ന ദൃശ്യങ്ങള്‍ വിദ്യാര്‍ത്ഥികള്‍ തന്നെ സമൂഹ മാധ്യമങ്ങളില്‍ പങ്കുവെക്കുകയായിരുന്നു. ഇതേ തുടര്‍ന്നാണ് പരാതി ഉയര്‍ന്നത്.
Content Highlights: A complaint has been filed against a private educational institution for allegedly misusing an ambulance during an Onam celebration.