കെഎസ്ആർടിസി ബസിൽ മദ്യപിച്ച് ബഹളം: കണ്ടക്ടറുടെ മുഖത്ത് തുപ്പി; യാത്രക്കാരൻ കസ്റ്റഡിയിൽ

ഒറ്റപ്പാലം-പൊന്നാനി റൂട്ടില്‍ സര്‍വീസ് നടത്തുന്ന കെഎസ്ആര്‍ടിസി പ്രിയദര്‍ശിനി ബസില്‍ മദ്യപാനിയായ യാത്രക്കാരന്റെ അഴിഞ്ഞാട്ടം

കെഎസ്ആർടിസി ബസിൽ മദ്യപിച്ച് ബഹളം: കണ്ടക്ടറുടെ മുഖത്ത് തുപ്പി; യാത്രക്കാരൻ കസ്റ്റഡിയിൽ
dot image

പാലക്കാട്: കെഎസ്ആര്‍ടിസി പ്രിയദര്‍ശിനി ബസില്‍ മദ്യപിച്ച് ലക്കുകെട്ട് ബഹളം വച്ച യാത്രക്കാരന്‍ കണ്ടക്ടറുടെ മുഖത്ത് തുപ്പി. കൂറ്റനാട് മല റോഡില്‍ വച്ചായിരുന്നു ചാലിശ്ശേരി പെരുമണ്ണൂര്‍ സ്വദേശിയായ മദ്യപാനിയുടെ അഴിഞ്ഞാട്ടം. ഒറ്റപ്പാലം-പൊന്നാനി റൂട്ടില്‍ സര്‍വീസ് നടത്തുന്ന കെഎസ്ആര്‍ടിസി പ്രിയദര്‍ശിനി ബസില്‍ മദ്യപാനിയായ യാത്രക്കാരന്റെ അഴിഞ്ഞാട്ടം.

Also Read:

യാത്രയ്ക്കിടെ മദ്യപിച്ച് ലക്കുകെട്ടയാള്‍ ഡ്യൂട്ടിയിലുണ്ടായിരുന്ന കണ്ടക്ടറുടെ മുഖത്ത് തുപ്പി. കഴിഞ്ഞ ദിവസം രാത്രിയായിരുന്നു സംഭവം. ബസില്‍ കയറിയ സമയം മുതല്‍ ഇയാള്‍ ബസ് ജീവനക്കാര്‍ക്ക് നേരെ തെറിവിളിയും ബഹളവും തുടരുകയായിരുന്നു. തുടര്‍ന്ന് ഇയാള്‍ക്കിറങ്ങേണ്ട 'മല റോഡ്' സ്റ്റോപ്പില്‍ എത്തിയപ്പോള്‍ കണ്ടക്ടറുടെ മുഖത്തേക്ക് തുപ്പുകയായിരുന്നു.

സംഭവത്തെ തുടര്‍ന്ന് ബസ് യാത്രക്കാരുമായി ഒരു മണിക്കൂറോളം വഴിയില്‍ കിടന്നു. വിവരമറിഞ്ഞ് സ്ഥലത്തെത്തിയ തൃത്താല പോലീസ് പ്രതിയെ കസ്റ്റഡിയിലെടുത്തു.

Content Highlights: Drunk passenger causes a commotion on a KSRTC bus in Palakkad and spits at the conductor; police take him into custody

dot image
To advertise here,contact us
dot image