

പാലക്കാട്: പാലക്കാട് മൂന്നംഗ കുടുംബത്തെ കാണാനില്ലെന്ന പരാതിയുമായി ബന്ധുക്കള്‍. പാലക്കാട് വാണിയാകുളം സ്വദേശികളായ മൂന്നംഗ കുടുംബത്തെയാണ് നാല് ദിവസമായി കാണാനില്ലെന്ന പരാതി ഉയര്‍ന്നത്. വാണിയംകുളം കൃഷ്ണകൃപ വീട്ടില്‍ ബാബു ഭാസ്‌കര്‍ (68), ഭാര്യ രമാദേവി (65), മകന്‍ വിഷ്ണു (32) എന്നിവരെയാണ് കാണാനില്ലെന്ന് ബന്ധുക്കൾ ആരോപിക്കുന്നത്. ഇവരുടെ വാണിയംകുളത്തുള്ള വീട് കഴിഞ്ഞ നാല് ദിവസമായി പൂട്ടിയിട്ട നിലയിലാണ്. സംഭവത്തില്‍ ഷൊര്‍ണൂര്‍ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
Content Highlights: Relatives file complaint over missing three-member family in Palakkad