പാലക്കാട് യുവാവ് ട്രെയിന്‍ തട്ടി മരിച്ച നിലയില്‍; അപകടം ജോലി കഴിഞ്ഞ് വീട്ടിലേക്ക് വരുന്നതിനിടെയെന്ന് സൂചന

സംഭവത്തില്‍ പുതുനഗരം പൊലീസ് കേസെടുത്തു

പാലക്കാട് യുവാവ് ട്രെയിന്‍ തട്ടി മരിച്ച നിലയില്‍; അപകടം ജോലി കഴിഞ്ഞ് വീട്ടിലേക്ക് വരുന്നതിനിടെയെന്ന് സൂചന
dot image

പാലക്കാട്: പുതുനഗരത്ത് യുവാവ് ട്രെയിന്‍ തട്ടി മരിച്ച നിലയില്‍. കൊല്ലത്തുകൊളമ്പില്‍ സ്വദേശി സതീഷ് (30) ആണ് മരിച്ചത്. കഴിഞ്ഞ ദിവസം രാത്രി 8.30-ഓടെ തിരുവനന്തപുരത്തേക്ക് പോവുകയായിരുന്ന അമൃത എക്‌സ്പ്രസ് തട്ടിയായിരുന്നു അപകടം. ജോലി കഴിഞ്ഞ് വീട്ടിലേക്ക് വരുന്നതിനിടെ സതീഷ് അപകടത്തില്‍പ്പെട്ടതായാണ് നിഗമനമെന്ന് പൊലീസ് പറയുന്നു. സംഭവത്തില്‍
പുതുനഗരം പൊലീസ് കേസെടുത്തു.

Content Highlights: Palakkad Youth Found Dead After Train Accident

dot image
To advertise here,contact us
dot image