
കേരള ക്രിക്കറ്റ് ലീഗിലെ മറ്റൊരു ആവേശപ്പോരാട്ടത്തിൽ ഏരീസ് കൊല്ലം സെയ്ലേഴ്സിന് വിജയം. തൃശൂർ ടൈറ്റൻസിനെ മൂന്ന് വിക്കറ്റിന് കീഴടക്കിയാണ് കൊല്ലം ത്രില്ലർ വിജയം സ്വന്തമാക്കിയത്. മഴയെത്തുടർന്ന് 13 ഓവറാക്കി ചുരുക്കി നടത്തിയ മത്സരത്തിൽ ആദ്യം ബാറ്റ് ചെയ്ത തൃശൂർ 138/4 എന്ന മികച്ച സ്കോറാണ് നേടിയത്. വിജെഡി നിയമ പ്രകാരം 13 ഓവറിൽ 148 റൺസായിരുന്നു കൊല്ലത്തിന്റെ വിജയലക്ഷ്യം. എന്നാൽ തകർത്തടിച്ച അവർ 12.1 ഓവറിൽ വിജയലക്ഷ്യം മറികടക്കുകയായിരുന്നു.
വെടിക്കെട്ട് ഇന്നിങ്സിലൂടെ കൊല്ലത്തിന് വിജയമൊരുക്കിയ എം എസ് അഖിലാണ് പ്ലേയർ ഓഫ് ദ മാച്ച്. 12 പന്തിൽ പുറത്താകാതെ 44 റൺസ് നേടിയ അഖിലാണ് കൊല്ലത്തിന്റെ വിജയശിൽപ്പി. രണ്ട് ഫോറുകളും അഞ്ച് സിക്സറുകളും അടങ്ങുന്നതായിരുന്നു അഖിലിന്റെ ഇന്നിങ്സ്.
Content Highlights: Kerala Cricket League: Aries Kollam Sailors beats Thrissur Titans by VJD Method