
പാലക്കാട്: ബലിതർപ്പണത്തിന് പോകവേ ബൈക്കിൽ സ്വകാര്യ ബസ് ഇടിച്ചുണ്ടായ അപകടത്തിൽ 45കാരന് ദാരുണാന്ത്യം. മാങ്ങോട് കരിമ്പിന്‍ ചോലയില്‍ വീട്ടില്‍ രവിയാണ് മരിച്ചത്. അപകടത്തില്‍ പരിക്കേറ്റ രവിയുടെ സഹോദരന്‍ പ്രസാദ് ഗുരുതരാവസ്ഥയില്‍ തുടരുകയാണ്.
പാലക്കാട് - ചെര്‍പ്പുളശ്ശേരി സംസ്ഥാനപാതയിലെ കുളക്കാട് വളവിലാണ് ഇന്ന് പുലര്‍ച്ചെ 5.50ഓടെ അപകടം നടന്നത്. രാവിലെ ബലിതര്‍പ്പണ ചടങ്ങുകള്‍ക്ക് ഇറങ്ങിയതായിരുന്നു സഹോദരങ്ങള്‍.
Content Highlights: Private bus hits man on way to perform sacrifice one dies tragically in Palakkad