ഏറ്റവും കുറഞ്ഞ വിലയില്‍ ഇന്ന് സ്വര്‍ണം വാങ്ങാം; ഉച്ചയ്ക്ക് ശേഷം വിലയില്‍ വന്‍ ഇടിവ്

ഇന്ന് രണ്ടാം തവണയും സ്വര്‍ണവില കുറഞ്ഞു. ആഭരണം വാങ്ങാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് സുവര്‍ണാവസരം

ഏറ്റവും കുറഞ്ഞ വിലയില്‍ ഇന്ന് സ്വര്‍ണം വാങ്ങാം; ഉച്ചയ്ക്ക് ശേഷം വിലയില്‍ വന്‍ ഇടിവ്
ഷെറിങ് പവിത്രൻ
1 min read|16 Mar 2026, 03:14 pm
dot image

കേരളത്തില്‍ ഇന്ന് ഉച്ചയ്ക്ക് ശേഷം സ്വര്‍ണവില വീണ്ടും കുറഞ്ഞു. 22 കാരറ്റ് ഒരു പവന്‍ സ്വര്‍ണത്തിന് 1,15,440 രൂപയാണ് ഇപ്പോഴത്തെ വില. ഗ്രാമിന് 14,430 രൂപയും. 160 രൂപയാണ് ഗ്രാമിന് കുറഞ്ഞിരിക്കുന്നത്. പവന് 1280 രൂപയും കുറഞ്ഞിട്ടുണ്ട്. ഇന്ന് മാത്രം 1640 രൂപയുടെ വ്യത്യാസമുണ്ടായിട്ടുണ്ട്. രാവിലെ ഒരു പവന് 1,16,720 രൂപയിലാണ് വ്യാപാരം നടന്നിരുന്നത്. 18 ഗ്രാം സ്വര്‍ണത്തിന്റെ വിലയിലും വ്യത്യാസമുണ്ടായിട്ടുണ്ട്. ഉച്ചയ്ക്ക് ശേഷം ഗ്രാമിന് 130 രൂപ കുറഞ്ഞ് 11,855 രൂപയിലെത്തിയിട്ടുണ്ട്. 94,840 രൂപയാണ് 18 കാരറ്റ് ഒരു പവന്റെ വില.

gold price march 14

ക്രൂഡ് ഓയില്‍ , പ്രകൃതി വാതകം, ഭക്ഷ്യ വസ്തുക്കള്‍ എന്നിവയ്ക്കുളള അധിക പരിഗണന സ്വര്‍ണത്തിന്റെ ആവശ്യം കുറയ്ക്കുന്നുണ്ട്. പണപ്പെരുപ്പം ഉയരുമെങ്കിലും ബാങ്കുകള്‍ പലിശ കൂട്ടുമെന്ന് കണ്ട് മിക്ക നിക്ഷേപകരും ബാങ്ക് നിക്ഷേപത്തിലേക്ക് തിരിയുന്നതാണ് സ്വര്‍ണവില കുറയാനുളള മറ്റൊരു കാരണം.

gold price march 14

മാര്‍ച്ച് മാസത്തെ സ്വര്‍ണവില

  • മാര്‍ച്ച് 1 രാവിലെ - 1,24,520
    ഉച്ചയ്ക്ക് ശേഷം - 1,25,040
  • മാര്‍ച്ച് 2 - 1,25,040
  • മാര്‍ച്ച് 3 - രാവിലെ 1,24,680
    ഉച്ചയ്ക്ക് ശേഷം - 1,22,920
  • മാര്‍ച്ച് 4 - 1,20640
  • മാര്‍ച്ച് 5 - രാവിലെ 1,19,920
    ഉച്ചയ്ക്ക് ശേഷം - 1,19,440
  • മാര്‍ച്ച് 6 - 1,18,880
  • മാര്‍ച്ച് 7 - 1,20,000
  • മാര്‍ച്ച് 8 - 1,18,560
  • മാര്‍ച്ച് 9 - 1,19,080
  • മാര്‍ച്ച് 10 - 1,19,080
  • മാര്‍ച്ച് 11 - രാവിലെ 1,19,760
    ഉച്ചയ്ക്ക് ശേഷം -1,19,320
  • മാര്‍ച്ച് 12 - 1,18,960
  • മാര്‍ച്ച് 13 - രാവിലെ 1,18,240
    ഉച്ചയ്ക്ക് ശേഷം - 1,17,840
  • മാര്‍ച്ച് 14 - 1,17,080
  • മാര്‍ച്ച് 15 -രാവിലെ 1,16,720
    ഉച്ചയ്ക്ക് ശേഷം -1,15,440

Content Highlights :Gold prices fell for the second time today. Golden opportunity for those looking to buy jewelry





                        
                        
                        


 


                        dot image
                        
                        
To advertise here,contact us
dot image