റെയില്‍വേ ട്രാക്കിന് മുകളില്‍ മരം വീണ് തീപടര്‍ന്നു; ട്രെയിൻ ഗതാഗതം തടസ്സപ്പെട്ടു

വൈദ്യുത ബന്ധം തകരാറിലായതോടെ തിരുവനന്തപുരം-കൊല്ലം പാതയില്‍ ട്രെയിന്‍ ഗതാഗതം തടസ്സപ്പെട്ടു

dot image

കൊല്ലം: കൊല്ലത്ത് റെയില്‍വേ ട്രാക്കിന് മുകളില്‍ മരം വീണ് തീപടര്‍ന്നു. കൊല്ലത്തിനും പോളയത്തോടിനുമിടയിലാണ് മരം വീണത്. കന്യാകുമാരി-പുനലൂര്‍ പാസഞ്ചര്‍ കടന്നുപോകുന്നതിന് തൊട്ടുമുമ്പാണ് അപകടം. തലനാരിഴയ്ക്കാണ് അപകടം ഒഴിവായത്. മരം വൈദ്യുത ലൈനിന് മുകളില്‍ വീണതാണ് തീ പടരാന്‍ കാരണമായത്. ഫയര്‍ഫോഴ്‌സും നാട്ടുകാരും ചേര്‍ന്നാണ് തീ അണച്ചത്. വൈദ്യുത ബന്ധം തകരാറിലായതോടെ തിരുവനന്തപുരം-കൊല്ലം പാതയില്‍ ട്രെയിന്‍ ഗതാഗതം തടസ്സപ്പെട്ടു.

Content Highlights: Tree fell on the railway track and caught fire at kollam

dot image
To advertise here,contact us
dot image