'ആരും ശ്രദ്ധിക്കുന്നില്ല'; വടക്കഞ്ചേരി ആശുപത്രിയിലെ റിസപ്ഷന്‍ കൗണ്ടറില്‍ നിന്നും മൊബൈല്‍ മോഷ്ടിച്ചു; അറസ്റ്റ്

സിസിടിവി ദൃശ്യങ്ങള്‍ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് പ്രതിയെ പിടികൂടിയത്.

'ആരും ശ്രദ്ധിക്കുന്നില്ല'; വടക്കഞ്ചേരി ആശുപത്രിയിലെ റിസപ്ഷന്‍ കൗണ്ടറില്‍ നിന്നും മൊബൈല്‍ മോഷ്ടിച്ചു; അറസ്റ്റ്
dot image

പാലക്കാട്: പാലക്കാട് വടക്കഞ്ചേരിയിലെ സ്വകാര്യ ആശുപത്രിയില്‍ നിന്നും മൊബൈല്‍ മോഷ്ടിച്ച കേസിലെ പ്രതി പിടിയില്‍. തിരുപ്പൂര്‍ ഉദുമല്‍പേട്ട ഏരിപ്പാളയം സ്വദേശി പെരുമാള്‍ രാജേന്ദ്രന്‍ (62) ആണ് പിടിയിലായത്. ജൂണ്‍ ഒന്നാം തീയതി വടക്കഞ്ചേരിയിലെ സ്വകാര്യ ആശുപത്രിയിലെ റിസപ്ഷന്‍ കൗണ്ടറില്‍ നിന്നുമാണ് പ്രതി മൊബൈല്‍ ഫോണ്‍ മോഷ്ടിച്ചത്.

ഇതിന്‌റെ സിസിടിവി ദൃശ്യങ്ങള്‍ പൊലീസിന് ലഭിച്ചിരുന്നു. തുടര്‍ന്ന് സിസിടിവി ദൃശ്യങ്ങള്‍ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് പ്രതിയെ കൊഴിഞ്ഞാമ്പാറയില്‍ വച്ച് പിടികൂടിയത്.

content highlights: Mobile phone stolen from hospital reception counter; Suspect arrested

dot image
To advertise here,contact us
dot image